മരണത്തിന്റെ തലേന്നാൾ സി.ജെ. റോയ് സൈക്യാട്രിസ്റ്റിനെ കണ്ടതായി സൂചന, അന്വേഷിക്കും

  • Home-FINAL
  • International
  • മരണത്തിന്റെ തലേന്നാൾ സി.ജെ. റോയ് സൈക്യാട്രിസ്റ്റിനെ കണ്ടതായി സൂചന, അന്വേഷിക്കും

മരണത്തിന്റെ തലേന്നാൾ സി.ജെ. റോയ് സൈക്യാട്രിസ്റ്റിനെ കണ്ടതായി സൂചന, അന്വേഷിക്കും


ബെംഗളരുരു: ആദായ നികുതി റെയ്ഡിനിടെ വെടിയേറ്റു മരിച്ചനിലയിൽ കണ്ടെത്തിയ കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയിയുടെ ചികിത്സാവിവരങ്ങളെ കുറിച്ച്‌ അന്വേഷിക്കുമെന്ന്‌ കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര. മരണത്തിന്റെ തലേദിവസം ജയനഗറിലെ ഒരു സൈക്യാട്രിസ്റ്റിനെ റോയ് സന്ദർശിച്ചിരുന്നുവെന്നും അദ്ദേഹത്തിന് മാനസിക പ്രശ്നങ്ങളുണ്ടായിരുന്നോ എന്ന് അന്വേഷിക്കുമെന്നും മന്ത്രി പരമേശ്വര പറഞ്ഞു. ഇതിന്റെ ഭാഗമായാണ് മെഡിക്കൽ ഹിസ്റ്ററി പരിശോധിക്കുന്നത്.ജനുവരി 30ന് ആണ് ഓഫിസിലെ ക്യാബിനിൽ സി.ജെ. റോയിയെ വെടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഏറെക്കാലമായി റോയ് മാനസിക സമ്മർദത്തിലായിരുന്നെന്ന് വ്യക്തമാക്കുന്ന 9-പേജുള്ള, ആത്മഹത്യാ കുറിപ്പിന് സമാനമായ കത്ത് നേരത്തേ കണ്ടെടുത്തിരുന്നു. ‘ഫൈനൽ സ്റ്റെപ്പ്’ എടുക്കുന്നതിൽ കുടുംബത്തോട് ക്ഷമ ചോദിക്കുന്നുവെന്നും റോയ് കത്തിൽ എഴുതിയിരുന്നു.

കോൺഫിഡന്റ് ഗ്രൂപ്പിന്റെ നിർണായക പണമിടപാടുകളെക്കുറിച്ച് റോയിയുടെ ഭാര്യയ്ക്കും അറിയാമായിരുന്നുവെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായിട്ടുണ്ട്. ഭാര്യയുടെ ഉൾപ്പെടെ വിശദമായ മൊഴിയും ശേഖരിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.മരണത്തിന് മുൻപ് റോയ് ആരോടൊക്കെ ഫോണിൽ ഉൾപ്പെടെ സംസാരിച്ചുവെന്നതും എസ്ഐടി വിശദമായി അന്വേഷിക്കും. മരിക്കുന്നതിന് മുൻപ് റോയ് അമ്മയോട് സംസാരിക്കാൻ ആഗ്രഹിച്ചിരുന്നെന്ന റിപ്പോർട്ടുകൾ നേരത്തേ പുറത്തുവന്നിരുന്നു.

Leave A Comment