ബഹ്‌റൈൻ നാഷനൽ പ്രവാസി സാഹിത്യോത്സവ് : സംഘാടക സമിതി നിലവിൽ വന്നു

  • Home-FINAL
  • Business & Strategy
  • ബഹ്‌റൈൻ നാഷനൽ പ്രവാസി സാഹിത്യോത്സവ് : സംഘാടക സമിതി നിലവിൽ വന്നു

ബഹ്‌റൈൻ നാഷനൽ പ്രവാസി സാഹിത്യോത്സവ് : സംഘാടക സമിതി നിലവിൽ വന്നു


കലാലയം സാംസ്കാരിക വേദി ബഹ്‌റൈൻ സംഘടിപ്പിക്കുന്ന പതിനഞ്ചാമത് എഡിഷൻ നാഷനൽ പ്രവാസി സാഹിത്യോത്സവിന്റെ വിജയത്തിനായി നൂറ്റിയൊന്ന് അംഗങ്ങൾ അടങ്ങുന്ന വിപുലമായ സംഘാടക സമിതി നിലവിൽ വന്നു . ജനുവരി പതിനാറിന് അധാരി പാർക്കിൽ വെച്ചാണ് നാഷനൽ പ്രവാസി സാഹിത്യോത്സവ് നടക്കുന്നത് . രിസാല സ്റ്റഡി സർക്കിൾ (ആർ എസ് സി ) യുടെ ഘടകങ്ങളായ യൂനിറ്റ് സെക്ടർ സോൺ തലങ്ങളിൽ നടന്ന കലാ സാഹിത്യ മത്സരങ്ങളിൽ നിന്നും ഒന്നാം സ്ഥാനം നേടി തിരഞ്ഞെടുക്കപ്പെട്ട പ്രതിഭകൾ തമ്മിലുള്ള മത്സരമാണ് നാഷനൽ തലത്തിൽ നടക്കുക. സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കുന്ന സാംസ്കാരിക സമ്മേളനത്തോടെയാണ് സാഹിത്യോത്സവ് സമാപിക്കുക .

മാപ്പിളപ്പാട്ട്, ഖവാലി, നശീദ, വിവിധ ഭാഷകളിലുള്ള പ്രസംഗങ്ങൾ തുടങ്ങിയ സ്റ്റേജ് മത്സരങ്ങൾക്ക് പുറമെ കവിത, കഥ, പ്രബന്ധം, ഹൈക്കു, സോഷ്യൽ ട്വീറ്റ്, കാലിഗ്രഫി, റിവ്യൂ റൈറ്റിംഗ് തുടങ്ങിയ രചനാ മത്സരങ്ങൾ ഉൾപ്പെടെ എൺപതോളം ഇ‌നങ്ങളിൽ മത്സരങ്ങൾ നടക്കും. ജൂനിയർ സെക്കണ്ടറി സീനിയർ വിഭാഗങ്ങളിലായി റിഫ , മുഹറഖ് , മനാമ എന്നീ സോണുകളിൽ നിന്നും മുന്നോറോളം മത്സരാർത്ഥികൾ സാഹിത്യോത്സവിന്റെ ഭാഗമാവും. ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് അവരുടെ കലാ സാഹിത്യ നിർമാണ സിദ്ധികളെ പ്രദർശിപ്പിക്കാനുള്ള അവസരം നാഷനൽ സാഹിത്യോത്സവ് വേദിയിൽ പ്രത്യേകം സംവിധാനിക്കും.

ഗുദൈബിയ്യ കാലിക്കറ്റ് ഫുഡ്‌ സ്റ്റോറീസ് ഹാളിൽ വെച്ച് നടന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ മുഹ്സിൻ മദനി ചെയർമാനും അബ്ദു സമദ് കാക്കടവ് ജനറൽ കൺവീനറും അബ്ദുൽ ഹകീം സഖാഫി കിനാലൂർ ട്രഷററുമായ കമ്മറ്റി നിലവിൽ വന്നു.റഹീം സഖാഫി വരവൂരിനെ വർക്കിങ് ചെയർമാനായും സയ്യിദ് അസ്ഹർ ബുഖാരി, ശംസുദ്ധീൻ സുഹരി, സി കെ അഹ്മദ് വള്ളിയാട്, ശിഹാബ് പരപ്പ, മൻസൂർ അഹ്സനി എന്നിവരെ വൈസ് ചെയർമാൻമാരായും, നൗഷാദ് മുട്ടുംതല, ഫൈസൽ ചെറുവണ്ണൂർ, ഹാരിസ് സാമ്പിയ, മുഹമ്മദ്‌ വി പി കെ, അഷ്‌റഫ്‌ മങ്കര, ജാഫർ ശരീഫ് എന്നിവരെ ജോയിൻ കൺവീനർമാരായും തിരഞ്ഞെടുത്തു.

രിസാല സ്റ്റഡി സർക്കിൾ നാഷനൽ ചെയർമാൻ മൻസൂർ അഹ്സനിയുടെ അദ്യക്ഷതയിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ ജനറൽ സെക്രട്ടറി ജാഫർ ശരീഫ് സ്വാഗതവും എസ്. ജെ. എം ബഹ്‌റൈൻ പ്രസിഡന്റ് മമ്മൂട്ടി മുസ്‌ലിയാർ വയനാട് ഉദ്ഘാടനവും ആർ എസ് സി നാഷനൽ എക്സിക്യൂട്ടീവ് സെക്രട്ടറി മുഹമ്മദ്‌ സഖാഫി ഉളിക്കൽ സന്ദേശ പ്രഭാഷണവും നടത്തി. അബ്ദു സമദ് കാക്കടവ് ( ഐ സി എഫ് ), മജീദ് പൈബച്ചാൽ ( കെ സി എഫ് ), സീതി ഹാജി ( ഡി കെ സി ), റഹീം സഖാഫി വരവൂർ, അബ്ദുല്ല രണ്ടത്താണി, മുഹമ്മദ് വി. പി. കെ എന്നിവർ ആശംസകൾ അർപ്പിച്ചു.രിസാല സ്റ്റഡി സർക്കിൾ ഗ്ലോബൽ എക്സിക്യൂട്ടീവ് അംഗം അഷ്റഫ് മങ്കര സ്വാഗത സംഘം കമ്മിറ്റിയെ പ്രഖ്യാപിച്ചു. ജാഫർ പട്ടാമ്പി ബജറ്റവതരണം നടത്തി.
സംഘാടക സമിതി ജനറൽ കൺവീനവർ അബ്ദുസമദ് കാക്കടവ് നന്ദിയും പറഞ്ഞു

Leave A Comment