ശബരിമലയിൽ വൻ തീർത്ഥാടന തിരക്ക്;10 ലക്ഷം ഭക്തർ ഇതുവരെ എത്തി ;ദേവസ്വം ബോർഡ്

  • Home-FINAL
  • Business & Strategy
  • ശബരിമലയിൽ വൻ തീർത്ഥാടന തിരക്ക്;10 ലക്ഷം ഭക്തർ ഇതുവരെ എത്തി ;ദേവസ്വം ബോർഡ്

ശബരിമലയിൽ വൻ തീർത്ഥാടന തിരക്ക്;10 ലക്ഷം ഭക്തർ ഇതുവരെ എത്തി ;ദേവസ്വം ബോർഡ്


മണ്ഡലകാലം ആരംഭിച്ച് 14 ദിവസം പിന്നിടുമ്പോൾ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഭക്തജനത്തിരക്ക് വർധിച്ചിട്ടും സുഗമമായ ദർശനം ഉറപ്പാക്കാനായത് നേട്ടമാണെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. പി എസ് പ്രശാന്ത്. ഇരുപത്തിലധികമുള്ള വിവിധ സർക്കാർ വകുപ്പുകളുടെയും ഏജൻസികളുടെയും സംയുക്തപ്രവർത്തനങ്ങളുടെ ഫലമാണ് ഇതിന് കാരണം.
പത്ത് ലക്ഷത്തിലധികം ഭക്തരാണ് സീസൺ ആരംഭിച്ചതിനു ശേഷം ശബരിമലയിലെത്തിയത്. ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെട്ടത് വ്യാഴാഴ്ചയായിരുന്നു. 87999 പേരാണ് ഈ ദിവസം ദർശനത്തിനെത്തിയത് കഴിഞ്ഞ മണ്ഡലകാലവുമായി താരതമ്യപ്പെടുത്തുമ്പോൾ ആദ്യത്തെ 12 ദിവസത്തെ കണക്കുകൾ അനുസരിച്ച് 15 കോടി 89 ലക്ഷത്തി 12575രൂപയുടെ വർധനവാണ് ഉണ്ടായിട്ടുള്ളത്. 630114111 രൂപയാണ് ആകെ വരുമാനം. അപ്പം, അരവണ വിൽപ്പനയിലും വൻ വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഈ തീർത്ഥാടന കാലത്ത് അപ്പം വില്പനവരവ് 35328555 രൂപയുമാണ്.

അതെ സമയം ശബരിമല മണ്ഡലമഹോത്സവുമായി ബന്ധപ്പെട്ട് പമ്പ ബസ് സ്റ്റേഷനിൽ നിന്ന് വിപുലമായ തയ്യാറെടുപ്പുകളാണ് കെഎസ്ആര്‍ടിസി നടത്തുന്നത്. ദീർഘദൂര സർവീസ് , നിലയ്ക്കൽ ചെയിൻ സർവീസ് എന്നിവയ്ക്കായി 200 ബസുകളാണ് ആദ്യഘട്ടത്തിൽ പമ്പ ബസ് സ്റ്റേഷനിലേക്ക് മാത്രം അനുവദിച്ചിരിക്കുന്നത്. ഇതിന് പുറമെയാണ് മറ്റ് ഡിപ്പോകളിൽ നിന്നുള്ള ഓപ്പറേഷനുകൾ.

Leave A Comment