കൊച്ചി: ശബരിമല സ്വര്‍ണകൊള്ളയില്‍ ഗൂഢാലോചന നടന്നെങ്കില്‍ അക്കാര്യം അന്വേഷിക്കണമെന്ന് ഹൈകോടതി. കേസ് നവംബര്‍ 15 പരിഗണിക്കുമെന്നും കോടതി അറിയിച്ചു. പ്രത്യേക അന്വേഷണ സംഘം എസ്പിയായ ശശിധരനും വിജിലന്‍സ് എസ്പി സുനില്‍ കുമാറും ഇന്ന് നേരിട്ട് കോടതിയില്‍ ഹാജരായി.സ്വര്‍ണം ഏതൊക്കെ രീതിയില്‍ പോയിട്ടുണ്ടെന്നുള്ള കാര്യങ്ങള്‍ കോടതിയില്‍ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ ഉദ്യോഗസ്ഥര്‍ വിശദമാക്കി്. ഉണ്ണികൃഷ്ണന്‍ പോറ്റിയടക്കം ബംഗളൂരുവിലും ചെന്നൈയിലും നടത്തിയ ഗൂഢാലോചനകള്‍ സ്വര്‍ണം എവിടെയെല്ലാം പോയി എന്നുള്ളതടക്കമുള്ള കാര്യങ്ങളാണ് ഇടക്കാല അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്.പത്ത് ദിവസത്തെ അന്വേഷണമാണ് പൂര്‍ത്തിയായത്.
ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ്, കൂടുതല്‍ അറസ്റ്റിനുള്ള സാദ്ധ്യത, ഇതുവരെയുള്ള അന്വേഷണ പുരോഗതി എന്നിവ ഉള്‍പ്പെടുത്തിയ റിപ്പോര്‍ട്ടാണ് അന്വേഷണ സംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. അന്വേഷണത്തിന്റെ പുരോഗതി രണ്ടാഴ്ച കൂടുമ്പോള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കണമെന്ന് നിര്‍ദേശമുണ്ടായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

