ഹെലികോപ്റ്റർ ലാൻഡ് ചെയ്തത് അഞ്ചടി മാറി’: സുരക്ഷ വീഴ്ച ഇല്ലെന്ന് പൊലീസ് മേധാവി

  • Home-FINAL
  • Kerala
  • ഹെലികോപ്റ്റർ ലാൻഡ് ചെയ്തത് അഞ്ചടി മാറി’: സുരക്ഷ വീഴ്ച ഇല്ലെന്ന് പൊലീസ് മേധാവി

ഹെലികോപ്റ്റർ ലാൻഡ് ചെയ്തത് അഞ്ചടി മാറി’: സുരക്ഷ വീഴ്ച ഇല്ലെന്ന് പൊലീസ് മേധാവി


പത്തനംതിട്ട: പ്രമാടത്ത് രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ഹെലികോപ്റ്ററിന്റെ ടയറുകൾ ഹെലിപാഡിലെ കോൺക്രീറ്റിൽ താഴ്ന്ന സംഭവം ചർച്ചയായതിനെ തുടർന്നക ഇക്കാര്യത്തിൽ സുരക്ഷാവീഴ്ചയും ഉണ്ടായിട്ടില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ വ്യക്തമാക്കി. ഹെലികോപ്റ്റർ ലാൻഡ് ചെയ്യാനുള്ള ഹെലിപാഡ് വളരെ വൈകിയാണ് തയാറാക്കിയത്. ലാൻഡ് ചെയ്യാൻ നേരത്തെ ക്രമീകരണം ചെയ്തിരുന്നു. നിശ്ചയിച്ച സ്ഥലത്തുനിന്ന് അഞ്ചടി മാറിയാണ് ഹെലികോപ്റ്റർ ലാൻഡ് ചെയ്തത്. ഇത് സെറ്റാവാത്ത കോൺക്രീറ്റ് ഉള്ള ഭാഗത്തായി പോയതാണ് പ്രശ്‌നത്തിന് കാരണം.

ഇതോടെ ഹെലികോപ്റ്ററിനു മുന്നോട്ട് നീങ്ങാൻ സാധിച്ചില്ല. ഇതോടെയാണ് അത് തള്ളി നേരത്തേ ലാൻഡ് ചെയ്യാൻ നിശ്ചയിച്ചിരുന്ന നാലഞ്ച് അടി മാറിയുള്ള സ്ഥലത്തെത്തിച്ചത്. . അല്ലാതെ ഹെലികോപ്റ്ററിനോ രാഷ്ട്രപതിയുടെ ലാൻഡിങ്ങിനോ യാതൊരു തരത്തിലുമുള്ള പ്രശ്നവും സംഭവിച്ചിട്ടില്ലന്നും അദ്ദേഹം പറഞ്ഞു. അതേസമയം, എയർഫോഴ്സ് ജീവനക്കാർ ചൂണ്ടിക്കാണിച്ച ഇടത്താണ് ഹെലിപാഡ് തയാറാക്കിയതെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ പ്രതികരണം. രാത്രി ഏറെ വൈകിയാണ് ഇവിടം കോൺക്രീറ്റ് ചെയ്തത്.

Leave A Comment