തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന് എത്തിയ പ്രതിനിധികൾക്ക് താമസിക്കാൻ ദേവസ്വം ഫണ്ടിൽ നിന്ന് ചെലവായത് ലക്ഷങ്ങൾ. മുറിവാടക ഇനത്തിൽ ലക്ഷക്കണക്കിനു രൂപയാണ് ദേവസ്വം ബോർഡ് ചെലവഴിച്ചത് എന്നാണ് പുറത്തുവന്ന രേഖയിൽ നിന്നും മനസിലാക്കാൻ കഴിയുന്നത്. സംഗമം നടക്കുന്നതിന് അഞ്ചു ദിവസം മുൻപാണ് പണം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ദേവസ്വം കമ്മിഷണർ ഇറക്കിയത്.
സ്പോൺസർമാർ ആണ് സംഗമത്തിനു പണം നൽകിയതെന്ന വാദം ഇതോടെ പൊളിഞ്ഞു. പമ്പയിൽ നടന്ന അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ എത്തിയ പ്രതിനിധികളെ താമസിപ്പിക്കുന്നതിനായി തിരഞ്ഞെടുത്തത് കുമരകത്തെ ഹോട്ടലുകളും റിസോർട്ടുകളുമാണ്. താമസസൗകര്യത്തിനായി ലക്ഷങ്ങളാണ് മുൻകൂറായി ദേവസ്വം ഫണ്ടിൽ നിന്ന് നൽകിയത്. 25000 രൂപ, 8,31,600 രൂപ, 3,39,840 രൂപ, 80,000 രൂപ എന്നിങ്ങനെയാണ് വിവിധ ഹോട്ടലുകൾക്ക് മുൻകൂറായി നൽകിയിരിക്കുന്ന തുക.

