സെവൻ ആർട്സ് കൾച്ചറൽ ഫോറം ലേഡീസ് വിഗ് കിംസ് ഹെൽത്ത് ഹോസ്പിറ്റലുമായി സഹകരിച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

  • Home-FINAL
  • Business & Strategy
  • സെവൻ ആർട്സ് കൾച്ചറൽ ഫോറം ലേഡീസ് വിഗ് കിംസ് ഹെൽത്ത് ഹോസ്പിറ്റലുമായി സഹകരിച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

സെവൻ ആർട്സ് കൾച്ചറൽ ഫോറം ലേഡീസ് വിഗ് കിംസ് ഹെൽത്ത് ഹോസ്പിറ്റലുമായി സഹകരിച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു


സെവൻ ആർട്സ് കൾച്ചറൽ ഫോറം ലേഡീസ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ കിംസ് ഹെൽത്ത് ഹോസ്പിറ്റലുമായി (Umm Al Hassam) സഹകരിച്ച് 2025 ഓഗസ്റ്റ് 15 ന് വെള്ളിയാഴ്ച രാവിലെ 7.30 മുതൽ 12 മണി വരെ മെഡിക്കൽ ക്യാമ്പും ഇന്ത്യൻ സ്വാതന്ത്ര്യ ദിന ആഘോഷവും സംഘടിപ്പിക്കുന്നു. മെഡിക്കൽ ക്യാമ്പിനോട് അനുബന്ധിച്ച് തൈറോയ്ഡ് രോഗവും ചികിത്സ രീതികളും വിഷയത്തിൽ Dr.റിജോ ജയരാജ്‌ മംഗലശ്ശേരിയിലിന്റെ ചർച്ച ക്ലാസും മറ്റു വിവിധ പരിപാടികളും ഉണ്ടായിരിക്കുന്നതാണ് മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ആവശ്യമെങ്കിൽ വിദഗ്ധ ഡോക്ടർമാരുടെ ഫ്രീ കൺസൾട്ടേഷനും നൽകപ്പെടുന്നതാണ് പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ താഴെപ്പറയുന്ന നമ്പരുകളിൽ മിനി മാത്യു (38857040) അഞ്ചു സന്തോഷ് (37754668) മുബിന മൻഷീർ (34135170) Dr.അഞ്ജന വിനീഷ് (33480516)
ലിബി ജെയ്സൺ (38483960)ദീപ്തി റിജോയ് (66390095 ) മുഫീദ മുജീബ് (37171518 ) ബന്ധപ്പെടാവുന്നതാണ്.എല്ലാവരും ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് സെവന്‍ ആർട്സ് കൾച്ചറൽ ഫോറം ചെയർമാൻ മനോജ് മയ്യന്നൂർ പ്രസിഡന്റ് ജേക്കബ് തേക്കുതോട് ജനറൽ സെക്രട്ടറി ബൈജു മലപ്പുറം ട്രഷറർ തോമസ് ഫിലിപ്പ് തുടങ്ങിയവർ അഭ്യർത്ഥിച്ചു.

Leave A Comment