മുൻ പ്രവാസിയും സെവൻ ആർട്സ് കൾച്ചറൽ ഫോറത്തിന്റെ ലേഡീസ് വിങ് സെക്രട്ടറിയും സംഘടനയുടെ കൾച്ചറൽ ജോയിൻ സെക്രട്ടറിയുമായിരുന്ന രാജി എസ് നായരുടെ( മീനാക്ഷി) വിയോഗത്തിൽ ഓറ ആർട്സ് സെന്ററിൽ ചേർന്ന യോഗത്തിൽ സെവൻ ആർട്സ് കൾച്ചറൽ ഫോറം അനുശോചനം രേഖപ്പെടുത്തി. സംഘടനയുടെ പ്രസിഡണ്ട് ജേക്കബ് തേക്കുതോട്, ചെയർമാൻ മനോജ് മയ്യന്നൂർ, ട്രഷറർ തോമസ് ഫിലിപ്പ്, വൈസ് പ്രസിഡണ്ട്മാരായ എം സി പവിത്രൻ, സത്യൻകാവിൽ, കൾച്ചറൽ സെക്രട്ടറി ബൈജു മലപ്പുറം, ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ ബിജു ജോർജ്, എൻഎസ്എസ് വൈസ് പ്രസിഡണ്ട് യൂ കെ അനിൽ, വിനോദ് അരൂർ, മനഷീർ,ലേഡീസ് വിങ് കോഡിനേറ്റർ മിനി റോയ്, ബിബിൻ മാടത്തേത്ത്, ജയ്സൺ,അബി കൊല്ലം, സുകേഷ്,റോയ് മാത്യു, അഞ്ചു സന്തോഷ്, വിശ്വ സുകേഷ്, ലിബി ജയ്സൺ, തോമസ് എബ്രഹാം, സന്തോഷ് കുറുപ്പ്, പ്രഭ പി ജി, ഷാജി തോമസ് തുടങ്ങിയവർ രാജി എസ് നായരെ അനുസ്മരിച്ചുകൊണ്ട് സംസാരിച്ചു .