തിരുവനന്തപുരം: ജീവനക്കാരുടെ ശമ്പളപരിഷ്കരണം സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പന്ത്രണ്ടാം ശമ്പളപരിഷ്കരണ കമ്മിഷനെ നിയോഗിച്ച് സർക്കാർ. മുൻ ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയി ആണ് ചെയർമാൻ. അഡ്വ.എം.രാജഗോപാലൻ നായർ, റിട്ട. അഡിഷണൽ സെക്രട്ടറി ശ്രീലത സുകുമാരൻ എന്നിവർ അംഗങ്ങൾ. ധനകാര്യവകുപ്പ് അഡി. സെക്രട്ടറി വി.ആർ.ശോഭയാണ് കമ്മിഷൻ സെക്രട്ടറി.
മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകാൻ നിർദ്ദേശിച്ചതായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. അത് സമയബന്ധിതമായി നടപ്പാക്കുമെന്നും വ്യക്തമാക്കി. .

