ഉജ്ജ്വലമായി സമസ്ത നൂറാം വാർഷിക പ്രചരണ സമ്മേളനം

  • Home-FINAL
  • Business & Strategy
  • ഉജ്ജ്വലമായി സമസ്ത നൂറാം വാർഷിക പ്രചരണ സമ്മേളനം

ഉജ്ജ്വലമായി സമസ്ത നൂറാം വാർഷിക പ്രചരണ സമ്മേളനം


സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക അന്താരാഷ്ട്ര മഹാസമ്മേളനത്തിൻ്റെ ബഹ്റൈൻ തല പ്രചരണ സമ്മേളനം ഉജ്ജ്വലമായി. പൊതു സമ്മേളനത്തിന് മുന്നോടിയായി സൽമാനിയ കെ സിറ്റി കോൺഫ്രൻസ് ഹാളിൽ സമസ്ത ബഹ്റൈൻ പ്രസിഡൻ്റ് ഫഖ്റുദ്ദീൻ സയ്യിദ് പൂക്കോയ തങ്ങൾ പതാക ഉയർത്തി .തുടർന്ന് വിവിധ ഏരിയകളിൽ നിന്ന് തിരഞ്ഞടുക്കപ്പെട്ട പ്രവർത്തകർക്ക് പ്രത്യേകം സജ്ജമാക്കിയ പ്രധിനിധി ക്യാമ്പ് പ്രവർത്തകരിൽ വേറിട്ട അനുഭവമായി.അശ്റഫ് അൻവരി ചേലക്കര ആമുഖ പ്രഭാഷവും,എസ്.എം അബ്ദുൽ വാഹിദ്,യാസിർ ജിഫ്രി തങ്ങൾ ആശംസകൾ നേർന്നു.ക്യാമ്പിന് ജി.എം സ്വലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ നേതൃത്വം നൽകി.

സമാപന മഹാ സമ്മേളനം ബഹ്റൈനിലെ അറബി പ്രമുഖരേയും മത രാഷ്ട്രീയ സാംസ്കാരിക സാമൂഹ്യ രംഗത്തെ പ്രമുഖർ ഉൾപെടെയുള്ളവരേയും സ്വാഗതം ചെയ്ത് കൊണ്ട് സമസ്ത ബഹ്റൈൻ പ്രസിഡൻ്റ് ഫഖ്റുദ്ദീൻ സയ്യിദ് പൂക്കോയ തങ്ങൾ തുടക്കം കുറിച്ചു.സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻ്റ് സയ്യിദുൽ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അദ്ധ്യക്ഷതവഹിച്ചു.സമസ്തയുടെ നന്മ മനസ്സിലാക്കിയവരാണ് നമ്മളെന്നും സമസ്തയുടെ കൂടെ ഉറച്ച് നിൽക്കണമെന്നും നൂറാം വാർഷിക അന്താരാഷ്ട്ര മഹാ സമ്മേളനം വിജയിപ്പിക്കണമെന്നും തങ്ങൾ ആഹ്വാനം ചെയ്തു.സമ്മേളനം ബഹ്റൈൻ പാർലമെൻ്റ് ടെപ്യൂട്ടി സ്പിക്കർ അബ്ദുൽ വാഹിദ് കറാത്ത ഉൽഘാടനം ചെയ്തു

ജി എം സ്വലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ മുഖ്യ പ്രഭാഷണം നിർവഹിച്ചു.ജഡ്ജി റാഷിദ് ബു ഐനൈൻ, ഡോ: സ്വലാഹ് അലി,എം.പി. മുഹമ്മദ് ഹുസൈൻ ജന്നാഹി.എം.പി. ഹസ്സൻ ബു ഖമാസ്.ശൈഖ് ഹമദ് സാമി ഫദൽ അൽ-ദോസരി,ജാസിം അൽ-സബത്.ഇസ്മായിൽ നഹ്ഹാം.​താരിഖ് ഫഹദ് അൽ അത് വാൻ,ഫൈസൽ അബ്ബാസി,ഡോ. ഫുആദ് അൽ-ബുറൈഷിദ്.വി കെ കുഞ്ഞിമുഹമ്മദാജി എന്നിവർ പ്രസംഗിച്ചു
ഇന്ത്യൻസ്കൂൾ ചെയർമാൻ ബിനുമണ്ണിൽ,Sic ഒമാൻ നാഷണൽ കമ്മിറ്റി പ്രസിഡന്റ് അൻവർ ഹാജി ,ശംസുദ്ദീൻ വെള്ളിക്കുളങ്ങര എന്നിവർ ആശംസകൾ നേർന്നു.സുബൈർ കണ്ണൂർ , നജീബ് കടലായി തുടങ്ങിയ ബഹ്റൈനിലെ മത രാഷ്ട്രീയ സാംസ്കാരിക സാമൂഹ്യ രംഗത്തെ പ്രമുഖർ സംബന്ധിച്ചു.സമ്മേളനത്തിന്റെ ഒരുക്കങ്ങൾക്കും നിയന്ത്രണത്തിനും തെരഞ്ഞെടുക്കപ്പെട്ട എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ വിഖായ വളണ്ടിയർമാരും ബഹ്റൈൻ റേഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ, കേന്ദ്ര, ഏരിയ, നേതാക്കളും നേതൃത്വം നൽകി.കെ എം എസ് മൗലവി പറവണ്ണ നന്ദി പറഞ്ഞു.

Leave A Comment