സാംസ ഓണാഘോഷം സംഘടിപ്പിച്ചു

സാംസ ഓണാഘോഷം സംഘടിപ്പിച്ചു


സാംസയുടെ ഈ വർഷത്തെ ഓണാഘോഷം ശ്രാവണ പുലരി 2025 26 9 2025 വെള്ളിയാഴ്ച സൽമാനിയയിലെ K city ആഡിറ്റോറിയത്തിൽ വച്ച് വിപുലമായ പരിപാടികളോടെ ആഘോഷിക്കപ്പെട്ടു. രാവിലെ 11ന് തുടങ്ങിയ പരിപാടി അത്തപ്പൂക്കളമിട്ടു മാവേലിയെ വരവേൽക്കുന്നതോടുകൂടി തുടങ്ങി . സാംസ്കാരിക പരിപാടിയിൽ വിശിഷ്ട അതിഥിയായി ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള പങ്കെടുത്തു. സാംസ പ്രസിഡന്റ് ബാബു മാഹി അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി അനിൽകുമാർ എ വി സ്വാഗതം ആശംസിച്ചു. ഭദ്രദീപം കൊളുത്തി ഓണാഘോഷം ഉദ്ഘാടനം നിർവഹിച്ച പി വി രാധാകൃഷ്ണപിള്ള ഓണാഘോഷത്തെപ്പറ്റിയും സോഷ്യൽ സംഘടനകൾ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ കുറിച്ചും സംസാരിക്കുകയുണ്ടായി. തുടർന്ന് ICRF ജനറൽ സെക്രട്ടറി അനീഷ് ശ്രീധരൻ, പ്രവാസി ലീഗൽ കൺട്രി ഹെഡ് സുധീർ തിരുനിലത്ത്, BKS ജനറൽ സെക്രട്ടറി വർഗീസ് കാരയ്ക്കൽ, ഡോക്ടർ ബാബു രാമചന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മാധ്യമപ്രവർത്തകരായ പ്രദീപ് പുറവാങ്കര, ഇ വി രാജീവൻ, മെട്രോ ക്ലാസ് ഉടമ ഗണേഷ് കുമാർ തുടങ്ങി സമൂഹത്തിന്റെ നാനാതുറയിൽ പ്രവർത്തിക്കുന്ന വ്യക്തികൾ പങ്കെടുത്തു. ഓണാഘോഷ കമ്മിറ്റി കൺവീനർ ശ്രീ മനീഷ് പൊന്നോത്ത് ഏവർക്കും നന്ദി അറിയിച്ചു. തുടർന്ന് വിഭവ സമൃദ്ധമായി സദ്യയും കലാപരിപാടികളും നടത്തപ്പെട്ടു. റിയാസ് കല്ലമ്പലം,ജേക്കബ് കൊച്ചുമ്മൻ, മുരളി കൃഷ്ണൻ, നിർമ്മലാ ജേക്കബ്, സുനിൽ നീലച്ചേരി, സോവിൻ തോമസ്, സുധി ചിറക്കൽ, അപർണ രാജകുമാർ, അമ്പിളി സതീഷ്, അജിമോൾ, ഇൻഷാ റിയാസ്, സിതാര മുരളി കൃഷ്ണൻ, വിനീത് മാഹി, ഹരിദാസ്, വത്സരാജ്, രാജ് കുമാർ, ദിലീപ്, സംഗീത്, തൻസിർ, മുവീന ബിജു,അനൂപ് കെ പി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. അഞ്ചുമണിയോടെ പരിപാടി കൾ അവസാനിച്ചു

Leave A Comment