സാംസ കിഡ്സ് വിംഗിൻ്റെ ജനറൽ ബോഡി യോഗം പുതിയ എക്സിക്യൂട്ടീവ് കമ്മറ്റിയെ തിരഞ്ഞെടുത്തു. സൽമാനിയ കലവറ ഹാളിൽ വച്ച് നടന്ന യോഗത്തിൽ 50 ലേറെ പേർ പങ്കെടുത്തു. കുമാരി ദക്ഷിണ മുരളി കൃഷ്ണൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ചിൽഡ്രൻസ് വിംഗ് കൺവിനർ മനീഷ് പൊന്നോത്ത് അധ്യക്ഷത വഹിച്ചു . കോവിഡാനന്തരം നിർജീവമായ ചിൽഡ്രൻസ് വിംഗ് കുറച്ചു കാലത്തിനു ശേഷമാണ് പുനരുദ്ധരിക്കുന്നത്. മൊബൈൽ ഫോൺ പോലുള്ള വസ്തുക്കളിൽനിന്ന് കുട്ടികളെ മോചിപ്പിക്കാൻ ഇത്തരം കുട്ടികളുടെ സംഘടനകൾക്ക് കഴിയുo . ചടങ്ങിന്റെ ഉൽഘാടനം ഉപദേശക സമിതി അംഗം മുരളി കൃഷ്ണൻ നിർവ്വഹിച്ചു. സാംസക്ക് കുട്ടികളുടെ വളരെ ഊർജസ്വലമായ ഒരു പൂർവ്വ കാലമുണ്ടായിരുന്നു, പുനരുദ്ധാരണത്തിലൂടെ ആ കാലം തിരികെ കൊണ്ടുവരാൻ സാധ്യമാകട്ടെ എന്ന് ഉൽഘാടന വേളയിൽ അദ്ദേഹം പരാമർശിച്ചു. വൈസ് പ്രസിഡന്റ് ദിലീപ് കുമാർ, ജോ സെക്രട്ടറി സിത്താര എന്നിവർ ചടങ്ങു നിയന്ത്രിച്ചു. 2024-25 കാലയളവിലേയ്ക്കുള്ള പുതിയ എക്സിക്യൂട്ടീവിനെ യോഗത്തിൽ തെരെഞ്ഞെടുത്തു. നാദ രൂപ് ഗണേഷ് പ്രസിഡന്റ്, ആൻവിയ സാബു വൈസ് പ്രസിഡന്റ്, ഫിയോണ സതീഷ് ജനറൽ സെക്രട്ടറി, ഡയാനാ സോവിൻ ജോ.സെക്രട്ടറി, ധ്യാൻ മുരളി കൃഷ്ണൻ ട്രഷറർ എന്നിവരെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു.ജോ. കൺവീനർ ഇൻഷ റിയാസ്, ലേഡിസ് വിംഗ് പ്രസിസന്റ് അമ്പിളി സതിഷ് , സെക്രട്ടറി അപർണ്ണ , ട്രഷറർ റിയാസ് കല്ലമ്പലം,Ec അംഗം സതീഷ് പൂമനയ്ക്കൽ എന്നിവർ ആശംസകൾ അറിയിച്ചു. ശേഷം മുതിർന്ന ഉപദേശക സമിതി അംഗം വൽസരാജ് കുയിമ്പിൽ കുട്ടികളുമായി സംവദിച്ച് കുട്ടികളുടെ മനം കവർന്നത് ചടങ്ങനെ മാറ്റുകൂട്ടി. സാംസ ജനറൽ സെക്രട്ടറി . അനിൽകുമാർ എ.വി. കുട്ടികൾക്ക് കഥകളും വൈജ്ഞാനിക നുറുങ്ങുകളുമായി ഒപ്പം കൂടി.
ചടങ്ങിനെത്തിയവർക്ക് കുമാരി ഗൗരി ബിജു നന്ദി രേഖപ്പെടുത്തി.
പ്രസിഡന്റ് – നാദാരൂപ് ഗണേഷ് ,ജനറൽ സെക്രട്ടറി ഫിയോന സതീഷ് ,ട്രെഷറർ ധ്യാൻ മുരളികൃഷ്ണൻ