സ്കൈഷെൽ അപാർട്മെന്റ് ഹാൾ,സിൻജ്ൽ രാവിലെ 10.30 നു മൗനപ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി സോവിൻ തോമസ് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് ശ്രീ സതീഷ് പൂമനക്കൽ ആദ്യക്ഷനായ പരിപാടിയുടെ ഉദ്ഘാടനം ഉപദേശക സമതി അംഗം മുരളികൃഷ്ണൻ നിർവഹിച്ചു.. ദേശീയദിനാഘോഷത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഇ രാജ്യം പ്രവാസികളായ നമ്മുടെ ജീവിതം സുഗമമായി മുന്നോട്ടു പോകുവാൻ ചെയ്യുന്ന സൗകര്യങ്ങളെക്കുറിച്ചും അദ്ദേഹം തന്റെ വാക്കുകളിൽ സൂചിപ്പിക്കുകയുണ്ടായി.തുടർന്ന് ചിൽഡ്രൻസ് വിംഗ് കോർഡിനേറ്ററും പ്രോഗ്രാം കൺവീനറുമായ മനീഷ് പോന്നോത് ദേശീയദിനത്തിന്റെ സന്ദേശം തന്റെ അർത്ഥവത്തായ വാക്കുകളിലൂടെ അംഗങ്ങളുമായി പങ്കുവച്ചു.പരിപാടിയുടെ അവതാരകയായ ലേഡീസ് വിംഗ് പ്രസിഡന്റ് അജിമോൾ സോവിൻ, സംസാ ട്രഷറര്‍ സുനിൽ നീലച്ചേരി,ചാരിറ്റി കൺവീനർ ജേക്കബ് കൊച്ചുമൻ, മെമ്പർഷിപ് സെക്രട്ടറി വിനീത് മാഹി, ലേഡീസ് വിംഗ് സെക്രട്ടറി ധന്യ സാബു, കിഡ്സ് വിംഗ് പ്രസിഡന്റ് മാസ്റ്റർ നാഥാരൂപ് ഗണേഷ് തുടങ്ങി മറ്റു എക്സിക്യൂട്ടീവ് അംഗങ്ങളും കുട്ടികളും ആശംസകൾ നേർന്നു സംസാരിച്ചു.കുട്ടികൾ എല്ലാവരും ചേർന്ന് ബഹറിന്റെയും ഇന്ത്യയുടെയും ദേശീയഗാനങ്ങളും ആലപിച്ചു.ജോയിന്റ് സെക്രട്ടറി സിത്താരാ മുരളികൃഷ്‌ണൻ നന്ദി പറഞ്ഞു.
കുട്ടികൾക്ക് വേണ്ടി നടത്തപ്പെട്ട ക്വിസ് കോമ്പറ്റിഷൻ (വിഷയം –ബഹ്‌റൈൻ & കേരളം, പൊതുവിജ്ഞാനം, ചരിത്രം) വത്സരാജ് കുയിമ്പിൽ(ക്വിസ് മാസ്റ്റർ ),ധന്യ സാബു, രജിഷ ഗണേഷ് എന്നിവർ നിയന്ത്രിച്ചു.ടീം ‘ഗംഗ’ ഒന്നാം സ്ഥാനവും ടീം ‘യമുന’, ടീം ‘കാവേരി’,ടീം’ബ്രഹ്മപുത്രാ’ യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങളും നേടി.വിജയികൾക്കുള്ള മെഡലുകളും പ്രോത്സാഹന സമ്മാനങ്ങളും നൽകി.തുടർന്നു അംഗങ്ങളുടെ കലാപരിപരിപാടികളും സ്നേഹവിരുന്നും നടന്നു.വർണാഭമായ വേദിയിൽ ബഹ്‌റിന്റെ ദേശീയ ദിനത്തിന് മറ്റു കൂട്ടുവാൻ ചുവപ്പും വെള്ളയും അണിഞ്ഞു അംഗങ്ങൾ എത്തിയത് വേറിട്ട ഒരു കാഴ്ച തന്നെ ആയിരുന്നു.

