സൽമാനിയ കലവറ റെസ്റ്റോറന്റ് ഹാളിൽ നടന്ന സംഗമത്തിൽ 200 ൽ അധികം ആളുകൾ പങ്കെടുത്തു.വൈകിട്ട് 5 മണിക്ക് ആരംഭിച്ച പബ്ലിക് മീറ്റിംഗിനെ തുടർന്നു ബാങ്കുവിളിയോടെ നോമ്പ് തുറക്കുകയും തുടർന്നു മുഖ്യപ്രഭാഷകർ സന്ദേശങ്ങൾ നൽകുകയും ചെയ്തു.മൗന പ്രാർത്ഥനയോടെ ആരംഭിച്ച മീറ്റിംഗിൽ സാംസ ജനറൽ സെക്രട്ടറി സോവിൻ തോമസ് സ്വാഗതം പറയുകയും പ്രസിഡന്റ് റിയാസ് കല്ലമ്പലം ആദ്യക്ഷത വഹിച്ചു സംസാരിക്കുകയും ചെയ്തു.ഒരു മതസൗഹാർദവേദി കൂടിയായ ഇ സംഗമത്തിൽ ഫ്രണ്ട്‌സ് സോഷ്യൽ അസോസിയേഷൻ വൈസ് പ്രസിഡന്റ് ജമാൽ ഇരിങ്ങൽ റംദാൻ മുഖ്യ പ്രഭാഷണം നൽകി.നമ്മുടെ സംസ്കാരത്തെ മുറുകെപിടിച്ചു മതങ്ങൾ എല്ലാം ഒറ്റകെട്ടായി മുന്നോട്ടു പോകണമെന്നു അദ്ദേഹം പറഞ്ഞു.

ബഹ്‌റൈൻ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി വികാരി റവ. ഫാദർ ജേക്കബ് തോമസ് കാരക്കൽ,കൊച്ചു ഗുരുവായൂർ അമ്പലത്തിലെ ശാന്തി പ്രദീഷ് വാസുദേവൻ നമ്പൂതിരയും സന്ദേശം നൽകി.തുടർന്നു സാംസ ട്രഷറർ സുനിൽ നീലച്ചേരി, ഉപദേശകസമതി അംഗങ്ങൾ ആയ ശ്രീ വത്സരാജ്, മുരളികൃഷ്ണൻ, അനിൽകുമാർ, ചാരിറ്റി കൺവീനർ ജേക്കബ് കൊച്ചുമ്മൻ, മെമ്പർഷിപ് സെക്രട്ടറി വിനീത്,കിഡ്സ് വിംഗ് കൺവീനർമാരായ മനീഷ് പോന്നോത്ത് , ഇൻഷാ റിയാസ്,ലേഡീസ് വിംഗ് പ്രസിഡന്റ് അജിമോൾ സോവിൻ, സെക്രട്ടറി ധന്യ സാബു,തുടങ്ങിയവർ ആശംസകൾ നൽകി സംസാരിച്ചു.സാംസ ഇഫ്താർ പ്രോഗ്രാം കൺവീനഴ്സ് ആയ നിർമല ജേക്കബ്, സുധി ചിറക്കൽ, തൻസിർ, ഹരിദാസ് എന്നിവരും ഇഫ്താർ ആശംസകൾ നേർന്നു സംസാരിച്ചു. ബഹ്‌റിനിലെ പ്രമുഖ സാംസ്കാരിക സംഘടന പ്രതിനിധികൾ, സാമൂഹ്യപ്രവർത്തകർ, തുടങ്ങി ക്ഷണിക്കപ്പെട്ട നിരവധി പ്രമുഖർ ഇഫ്താർ വിരുന്നിൽ പങ്കെടുത്തു.ജോയിന്റ് സെക്രട്ടറി സിതാര മുരളികൃഷ്ണൻ, ഉപദേശക സമതി അംഗം ശ്രീ മുരളികൃഷ്ണൻ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.പരിപാടിയിൽ ബഹ്‌റിനിലെ പ്രശസ്ത ചൂളമടിസംഗീത കലാകാരൻ മോൻസി ബലയുടെ കലാവിരുന്നും അരങ്ങേറി.ടു സീസ് ഇലക്ട്രോമെക്കാനിക്കൽ സെർവിസിസ്, ബിയക്കോ ബഹ്‌റൈൻ, ക്യുവേക്സ് ഗ്രൂപ്പ്, ആൽ അദ്നൂസ് സ്വീറ്റ്‌സ് എന്നിവർ മുഖ്യ സ്പോൺസർസ് ആയിരുന്നു.അംഗങ്ങൾ തന്നെയാണ് നോമ്പ് തുറക്കായി രുചികരമായ ഇഫ്താർ വിഭവങ്ങൾ തയാറാക്കിയത്.തുടർന്നു സ്നേഹവിരുന്നൂടെ സംഗമം അവസാനിച്ചു.

