ഒരു ദശകക്കാലമായി ബഹ്‌റൈന്റ സാമൂഹിക സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വ്യാപൃതരായി തങ്ങളുടേതായ ഒരിടം മറ്റ് മുഖ്യധാരാ സംഘടനകൾകൊപ്പം പങ്ക് വെച്ച് മുന്നേറുകയാണ് സാംസ (സാംസ്കാരിക സമിതി) ജീവസന്ധാരണത്തിനായ് ഈ മണലാരണ്യത്തിൽ എത്തിപ്പെടുകയും തങ്ങളുടെ സർഗ്ഗ വാസനകളെ പ്രദർശിപ്പിക്കാനും പരിപോഷിപ്പിക്കാനും കഴിയാതിരുന്ന അസംഗ്യം പ്രതിഭകളെ കണ്ടെത്തി അവരെ മുഖ്യധാരയിലേക്ക് എത്തിക്കാൻ കഴിഞ്ഞു എന്നത് ഈ 10 മത് വാർഷിക ആഘോഷ വേളയിൽ സാംസയെ സംബന്ധിച്ചിടത്തോളം ഏറെ ചാരിതാർത്ഥ്യo നൽകുന്നതാണ്.കലാ സ്നേഹികളും, സഹൃദയരും , മാധ്യമ സ്ഥാപനങ്ങളും സുഹൃത്തുക്കളും, വലിയ കമ്പനികളും, വ്യക്തികളും , സർവ്വോപരി പ്രതിഫലേഛ ഒന്നു മില്ലാതെ പ്രവർത്തിക്കാൻ സന്നദ്ധരാവുന്ന കാലാകാലം മുന്നോട്ട് വരുന്ന ഒരു കൂട്ടം പ്രവർത്തകരുടെയും കൂട്ടായ പ്രയത്നം തന്നെയാണ് പിന്നിട്ട 10 വർങ്ങളിലെ സാംസയുടെ വിജഗാഥ.
(ജനാധിപത്യം, കരുണ, സുതാര്യത, അർപ്പണബോധം, ഐക്യം എന്നീ പഞ്ച തത്വങ്ങളിൽ അധിഷ്ഠിതമാണ് സാംസയുടെ ഓരോ ചുവടുകളും.)പ്രവർത്തനങ്ങളിൽ വൈവിദ്യവും, ഉത്തരവാദ പ്രതിബദ്ധതയും മുതൽ കൂട്ടായ ഞങ്ങൾ ഈ വർഷം പത്താമത് വാർഷികം പ്രമാണിച്ച് രണ്ട് പ്രധാന പരിപാടികൾ CCG യും KIMS മെഡിക്കൽ സെൻ്ററുമായി കൂടി ചേർന്ന് ഈ മാസം 12 ന് നടത്താൻ തീരുമാനിച്ച വിവരം അറിയിക്കുന്നു.
1) അന്തർദേശീയ നഴ്സസ് ഡെ- അനുബന്ധിച്ച് ബഹ്‌റൈൻ്റെ ആതുര സേവന രംഗത്ത് സ്നേഹത്തിൻ്റെയും പരിചരണത്തിൻ്റെയും മാലാഖമാരായ 25 പേരെ ആദരിക്കുന്നു. സ്വദേശികളും വിദേശികളുമായ 25 വർഷവും അതിന് മുകളിലും ഈ രംഗത്ത് സത്യുര്യർഹമായ സേവനം പൂർത്തിയാക്കിയ സർക്കാർ, അർദ്ധ സർക്കാർ, സ്വകാര്യ മേഖലകളിലെ നഴ്സ് മാരെ അവരുടെ പരിചയവും, അർപ്പണ മനോഭാവവും, സാമുഹ്യ പ്രതിബദ്ധതയും മാനദണ്ഡമാക്കി തിരഞ്ഞെടുക്കുന്നു. ഈ സ്വപ്നഭൂമിയിൽ 25 അല്ല 2500 ലും അധികം നഴ്സ്മാർ കാണും എന്നാൽ എല്ലാവരെയും ഇത്തരം പരിപാടികളിൽ ഉൾക്കൊള്ളാൻ പ്രായോഗികമായി ബുദ്ധിമുട്ടാണ്. ആയതിനാലാണ് മേൽപ്പറഞ്ഞ മാനദണ്ഡങ്ങൾ പരിഗണിക്കേണ്ടി വന്നത്.നമുക്കറിയാം കോവിഡ് കാലം ലോക ജനത മുഴുവൻ അകലം പാലിച്ച് സുരക്ഷിത കേന്ദ്രങ്ങളിൽ വിലയം പ്രാപിച്ചപ്പോൾ കൊടിയ ചൂടിൽ പോലും പി.പി കിറ്റ് മുടി ഉറ്റവരെയും ഉടയവരെയും കാണാതെ ആഴ്ചകളോളം അപരൻ്റെ ജീവൻ രക്ഷിക്കാൻ തുനിഞ്ഞിറങ്ങിയവർ, സ്വന്തം ജീവൻ പോലും തൃണവൽഗണിച്ച് ദിവസം 24 മണിക്കൂറും കാവൽ മാലാഖമാരായി പ്രവർത്തിച്ച ഇവർക്ക് പലർക്കും ജീവത്യാഗം ചെയ്യേണ്ടി വന്നിട്ടുണ്ട്. ഇന്നും ഉണങ്ങാത്ത മുറിവായി അവശേഷിക്കുന്ന സിസ്റ്റർ ലിനിയുടെ വേർപാട് നിപ്പ എന്ന പകർച്ചവ്യാധിയുടെ നഷ്ടകണക്കുകൾ ആണ്. ഈ അവസരത്തിൽ സിസ്റ്റർ ലിനിയെ ഏറെ ആദരവോടെ സ്മരിക്കുന്നു.സാംസയുടെ ചരിത്ര പഥത്തിൽ തങ്കലിപികളാൽ കുറിക്കപ്പെടുന്ന ഒരു അദ്ധ്യായമായിരിക്കും ഈ പരിപാടി.കേശ ദാനം – ബഹ്‌റൈൻ കാൻസർ കെയർ ഗ്രൂപ്പുമായി സഹകരിച്ച് നടത്തുന്ന സംസായുടെ മറ്റൊരു കാരുണ്യ പ്രവർത്തനം ഏത് കുടുംബത്തിലും, സംഘടനയിലും അതിൻ്റെ കെട്ടുറപ്പും ബലവും സ്ത്രീ സാന്നിദ്ധ്യം തന്നെയാണ. സാംസയുടെ നാൾവഴികളിൽ എന്നും ദിശാസൂചകമായി വർത്തിക്കുന്നത് തീർച്ചയായും ഇതിൻ്റെ വനിതാ വിഭാഗമാണ്. കഴിവും, തൻ്റേടവും , സംഘാടന മികവും, നേതൃശേഷിയും ഉള്ള വനിത നേതൃത്വം സാംസക്ക് എന്നും മുതൽകൂട്ടും മറ്റുള്ളവർക്ക് അനുകരണീയവുമാണ്. ഈ പത്താം വർഷത്തിൽ അവർ ഒരു തീരുമാനം എടുത്തു. കണ്ണിലെ കൃഷ്ണമണി പോലെസൂക്ഷിച്ച് ഒരു പക്ഷേ ഭാരത സ്ത്രീ സൗന്ദര്യ സങ്കൽപ്പത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകം തന്നെ ഇടതൂർന്നതും നീളമുള്ളതുമായ കേശം തന്നെയാണ്. എന്നാൽ അവർ തീരുമാനിച്ചിരിക്കുന്നു , കാൻസർ എന്ന മഹാവ്യാധിക്ക് പ്രതിവിധിയായി നടത്തപ്പെടുന്ന കീമോ തെറാപ്പിയിലൂടെ നഷ്ടപ്പെടുന്ന മുടിക്ക് പകരമായി, തങ്ങളുടെ കൂടപ്പിറപ്പിന് ആത്മവിശ്വാസവും അവരോട് ഐക്യപ്പെടാനും സ്വമനസ്സാലെ ഇന്നല വരെ സൂക്ഷിച്ച് വളർത്തിയ മുടി മുറിച്ച് ദാനം ചെയ്യാൻ സ്വയം തയ്യാറവുന്നതോടൊപ്പം മറ്റുള്ളവരെ കൂടി ഈ സത്കർമ്മത്തിൽ പങ്കാളികളാക്കാൻ പരിശ്രമിക്കുന്നു.പകരം വെക്കാനില്ലാത്ത മാതൃക. ഒരേ സമയം ഇരട്ട സന്തോഷം ഒന്ന് ഒരു സാമൂഹ്യ സേവനത്തിന് തയ്യാറാവുന്ന ദാതാവിനും, ഏറെ സന്തോഷത്തോടെ നാം അറിയാത്ത ഒരു വ്യക്തിയായ സ്വീകർത്താവിനും . മുടിയെന്ന സൗന്ദര്യ സങ്കൽപ്പം നഷ്ടമായി ആത്മവിശ്വാസം നഷ്ടപ്പെട്ടുപോകുന്നവരുടെ ചുണ്ടിലെ നേരിയ പുഞ്ചിരിയും അവരുടെ ആത്മവിശ്വാസത്തിനെ തിരികെ പിടിക്കലും ഭാവനയിൽ കണ്ട് കേശദാനത്തിന് തയ്യാറായ വനിതകൾ. ഇത്തരം മഹത്തായ നിരവധി പ്രവർത്തനങ്ങൾ ഇതിനോടകം വനിത പ്രവർത്തകർ ഏറ്റടുത്ത് നടത്തി വിജയിപ്പിച്ചിട്ടുണ്ട്. അത്ഭുതവും അസൂയ്യവഹവുമായ മാതൃക. ബഹ്റൈൻ കാൻസർ കെയർ സെൻ്ററിൻ്റ നേതാക്കൾക്ക് ബഹറിനിലെ പ്രഗത്ഭരായ വിശിഷ്ട അധിതികളുടെ സാന്നിദ്ധ്യത്തിൽ കേശദാനം ചെയ്യാൻ കഴിയുന്നത് ഏറെ അഭിമാനവും സന്തോഷവും നൽകുന്നു.[4:02 pm, 06/05/2025] +91 96458 94032: സാംസ ജനറൽ സെക്രട്ടറി സ്വാഗതം പറഞ്ഞ ചടങ്ങിൽ സാംസ പ്രസിഡന്റ് ബാബു മാഹി അധ്യക്ഷം വഹിച്ചു സംസാരിച്ചു. പ്രോഗ്രാം കൺവീനർ മുരളി കൃഷ്ണൻ പ്രോഗ്രാമിനെ കുറിച്ച് വിശദമായി സംസാരിച്ചു. കാൻസർ കെയർ ഗ്രൂപ്പ് പ്രസിഡന്റ് ഡോക്ടർ പി. വി ചെറിയാൻ,സെക്രട്ടറി കെ. ടി. സലീം, കിംസ് മാർക്കറ്റിംഗ് ചീഫ് പ്യാരിലാൽ, സാംസ ട്രഷറര്‍ റിയാസ് കല്ലമ്പലം,നിർമല ജേക്കബ് എന്നിവർ സംസാരിച്ചു. ലേഡീസ് വിംഗ് ട്രഷറര്‍ രശ്മി അമൽ നന്ദി പറഞ്ഞു.സുനിൽ നീലഞ്ചേരി, സുധി ചിറക്കൽ, മനോജ് അനുജൻ, വിനീത്. അമൽ,
എന്നിവർ നേതൃത്വം നൽകി