”അമ്മ ഭക്ഷണം കഴിച്ചോ” എന്ന് അന്വേഷണം, നിമിഷങ്ങൾക്കകം മരണം, പൊലീസ് ട്രെയ്‌നി ആനന്ദിന്റെ മരണത്തിൽ ദുരൂഹതയെന്ന് വീട്ടുകാർ

  • Home-FINAL
  • Business & Strategy
  • ”അമ്മ ഭക്ഷണം കഴിച്ചോ” എന്ന് അന്വേഷണം, നിമിഷങ്ങൾക്കകം മരണം, പൊലീസ് ട്രെയ്‌നി ആനന്ദിന്റെ മരണത്തിൽ ദുരൂഹതയെന്ന് വീട്ടുകാർ

”അമ്മ ഭക്ഷണം കഴിച്ചോ” എന്ന് അന്വേഷണം, നിമിഷങ്ങൾക്കകം മരണം, പൊലീസ് ട്രെയ്‌നി ആനന്ദിന്റെ മരണത്തിൽ ദുരൂഹതയെന്ന് വീട്ടുകാർ


തിരുവനന്തപുരം: പേരൂർക്കട എസ്എപി ക്യാംപിൽ പൊലീസ് ട്രെയിനിയായ ആദിവാസി യുവാവ് ആനന്ദ് ജീവനൊടുക്കിയതിൽ ദുരൂഹത ഏറുന്നു. വിതുര പേപ്പാറ കരിപ്പാലം അരവിന്ദ് ഭവനിൽ എ.ആനന്ദ് മരിക്കുന്നതിന് മിനിറ്റുകൾക്കു മുമ്പ് അമ്മയോട് സംസാരിച്ചിരുന്നു. അമ്മയോട് കഴിച്ചോ എന്ന് തിരക്കിയെന്നും ജോലിക്ക് പോകുമ്പോൾ സൂക്ഷിക്കണമെന്ന് പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് ആനന്ദിനെ ബാരക്കിലെ ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ആനന്ദിന്റെ മരണത്തിൽ മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം രംഗത്തെത്തി. ജാതിവിവേചനവും മാനസികപീഡനവും നേരിട്ടതായി ആനന്ദ് പറഞ്ഞിരുന്നതായി സഹോദരൻ എ.അരവിന്ദ് പറഞ്ഞു. പല ട്രെയിനികളോടും മോശമായും അധിക്ഷേപിക്കുന്ന തരത്തിലും ഉദ്യോഗസ്ഥർ സംസാരിച്ചിരുന്നതായും പലർക്കും പേടിയായതു കൊണ്ടാണ് ഒന്നും പറയാത്തതെന്നും അരവിന്ദ് പറഞ്ഞു.

മരുന്നും ഭക്ഷണവും കൃത്യസമയത്ത് കഴിക്കണമെന്ന അമ്മയുടെ ഉപദേശത്തിന് താൻ അതൊക്കെ ചെയ്‌തോളാമെന്നും അമ്മ വിഷമിക്കരുതെന്നുമായിരുന്നു ജീവനൊടുക്കുന്നതിന് അൽപം മുൻപ് ആനന്ദ് മറുപടി നൽകിയത്. ആനന്ദിനോട് സംസാരിച്ച് ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ക്യാംപിലെ പൊലീസ് ഉദ്യോഗസ്ഥൻ ചന്ദ്രികയെ ഫോണിൽ വിളിക്കുകയായിരുന്നു.
നേരത്തേയും ആനന്ദ് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. 16ന് രാവിലെ 5.45 ന് ബാരക്കിലെ ശുചിമുറിയിൽ രണ്ട് കൈകളിലും സ്വയം മുറിവേൽപിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കൗൺസലിങ്ങിനു ശേഷം ബാരക്കിൽ എത്തിച്ച ആനന്ദിനെ അമ്മ ചന്ദ്രികയും അരവിന്ദും കണ്ടിരുന്നു. വീട്ടിലേക്ക് വരാൻ അമ്മ നിർബന്ധിച്ചെങ്കിലും ക്യാംപിൽ തുടരാമെന്ന് ആനന്ദ് പറഞ്ഞു. അന്ന് മുതിർന്ന ഉദ്യേഗാസ്ഥരുടെ സാന്നിദ്ധ്യത്തിലായിരുന്നു സംസാരിക്കാൻ അനുവദിച്ചത്. ആനന്ദിന്റെ മരണത്തിലെ സത്യം പുറത്തു കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഇന്ന് മുഖ്യമന്ത്രിക്കു പരാതി നൽകുമെന്ന് അരവിന്ദ് പറഞ്ഞു.

Leave A Comment