സമസ്ത ബഹ്റൈൻ ജിദാലി ഏരിയ കമ്മിറ്റി. മജ്ലിസുന്നൂർ വാർഷികവും ഫാമിലി ക്ലാസും സംഘടിപ്പിച്ചു.ജിദാലി ദാറുൽ ഖുർആൻ മദ്രസ ഹാളിൽ വെച്ച് നടന്ന പരിപാടിക്ക് മുഹമ്മദ് മുസ്ലിയാർ എടവണ്ണപ്പാറ അധ്യക്ഷത വഹിച്ചു.ഇർഷാദ് ഫൈസി കോരങ്ങാട് പ്രഭാഷണം നടത്തി.മജ്ലിസുന്നൂറീ ന് ഇർഷാദ് ഫൈസി നേതൃത്വം നൽകി. സമസ്ത ബഹ്റൈൻ പ്രസിഡന്റ്. ഫഖ്റുദ്ധീൻ സയ്യിദ് പൂക്കോയ തങ്ങൾ നേതൃത്വത്തിൽ ദുആ മജ് ലിസും നസീഹതും നടന്നു.സദസ്സിൽ വെച്ച് സുപ്രഭാതം ദിനപത്രം പ്രചരണ ക്യാമ്പയിനും നടന്നു. പരിപാടിയിൽ സമസ്ത ബഹ്റൈൻ സെക്രട്ടറി എസ് എം അബ്ദുൽ വാഹിദ്,അബ്ദുൽ മജീദ് ചേലക്കോട്, നവാസ് കുണ്ടറ സംബന്ധിച്ചു.

