2026-27 അധ്യയനവർഷത്തെ പാഠപുസ്തകങ്ങൾ തയ്യാർ, സൗജന്യ യൂണിഫോമും 3 മാസം മുമ്പ് വിതരണം ചെയ്യും’; മന്ത്രി വി ശിവൻകുട്ടി

  • Home-FINAL
  • Business & Strategy
  • 2026-27 അധ്യയനവർഷത്തെ പാഠപുസ്തകങ്ങൾ തയ്യാർ, സൗജന്യ യൂണിഫോമും 3 മാസം മുമ്പ് വിതരണം ചെയ്യും’; മന്ത്രി വി ശിവൻകുട്ടി

2026-27 അധ്യയനവർഷത്തെ പാഠപുസ്തകങ്ങൾ തയ്യാർ, സൗജന്യ യൂണിഫോമും 3 മാസം മുമ്പ് വിതരണം ചെയ്യും’; മന്ത്രി വി ശിവൻകുട്ടി


2026-27 അധ്യയനവർഷത്തെ പാഠപുസ്തകങ്ങൾ തയ്യാർ, 79 ലക്ഷം പാഠപുസ്തകങ്ങളുടെ അച്ചടി പൂർത്തിയായെന്ന് മന്ത്രി വി ശിവൻകുട്ടി. ഫെബ്രുവരി രണ്ടാം വാരത്തിൽ വിതരണം ആരംഭിക്കും. അടുത്ത അധ്യായന വർഷത്തിന് മൂന്നുമാസം മുമ്പാണ് പുസ്തകമെത്തുന്നത്. സൗജന്യ യൂണിഫോമും മൂന്നുമാസം മുമ്പ് വിതരണം ചെയ്യും. യൂണിഫോമിനുള്ള കേന്ദ്ര ഫണ്ട് ലഭ്യമായിട്ടില്ല.എങ്കിലും സംസ്ഥാന സർക്കാർ യൂണിഫോം നൽകുമെന്നും മന്ത്രി വ്യക്തമാക്കി. അടുത്ത അധ്യയന വർഷം മുതൽ പതിനൊന്നാം ക്ലാസിന് പുതിയ പാഠപുസ്തകം ലഭ്യമാക്കും. 15 വർഷത്തിനുശേഷമാണ് ഹയർ സെക്രട്ടറി തലത്തിൽ പാഠപുസ്തകം പരിഷ്കരിക്കുന്നത്. SCERT പാഠപുസ്തകങ്ങളാണ് പരിഷ്കരിച്ചത്. NCERT യുടെ പുസ്തകങ്ങൾ പരിഷ്കരിക്കുന്നതിനെക്കുറിച്ച് ആലോചന പിന്നീടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Leave A Comment