അംഗത്വ വിതരണം ആരംഭിച്ചു

അംഗത്വ വിതരണം ആരംഭിച്ചു


*കേരള സീനിയർ സിറ്റിസൺസ് ഇൻ ബഹ്‌റൈൻ* എന്ന സംഘടന രൂപീകൃതമായി

ബഹ്റൈൻ മീഡിയ സിറ്റി ഓഡിറ്റോറിയത്തിൽ, കേരള സീനിയർ സിറ്റിസൺസ് ഇൻ ബഹ്‌റൈൻ എന്ന സംഘടനയുടെ രൂപീകരണത്തിന് മുൻകൈയെടുത്ത മുതിർന്ന അംഗം വി സി ഗോപാലൻ പ്രസിഡണ്ട് ആയുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയും , ഫ്രാൻസിസ് കൈതാരത്ത് ചെയർമാനായി ഉപദേശക സമിതിയും നിലവിൽ വന്നു. ആദ്യത്തെ ഭരണസമിതി യോഗത്തിൽ സംഘടനയിലെ അംഗങ്ങളുടെ ക്ഷേമത്തിനായി നിരവധി പരിപാടികൾ ആസൂത്രണം ചെയ്യുന്നതായി ഭരണസമിതി അംഗങ്ങൾ അറിയിച്ചു. മുതിർന്ന പൗരന്മാരുടെ സംരക്ഷണം ഉറപ്പാക്കുക, അവരുടെ ക്ഷേമം, സുരക്ഷ, മാനസികോല്ലാസം എന്നിവ ലക്ഷ്യമിട്ട് നിരവധി പ്രവർത്തനങ്ങളും പരിപാടികളും ഏകോപിപ്പിക്കുക എന്നതാണ് സംഘടനയിലൂടെ ലക്ഷ്യമിടുന്നത്.

ഡിസംബർ മാസം സംഘടനയുടെ അംഗത്വ വിതരണ മാസമായി ആചരിക്കും. കേരളത്തിൽനിന്ന് ബഹ്‌റൈനിൽ പ്രവാസജീവിതം നയിക്കുന്ന 55 വയസ്സ് കഴിഞ്ഞ പൗരന്മാർക്ക് സംഘടനയിൽ അംഗത്വം ലഭിക്കും. നാമമാത്രമായ മാസവരി ഉണ്ടായിരിക്കും. അംഗത്വമെടുക്കുവാൻ ആഗ്രഹിക്കുന്നവർ ബഹ്‌റൈൻ മീഡിയ സിറ്റിയിൽ വൈകുന്നേരങ്ങളിൽ ആറുമണി മുതൽ 8 മണി വരെ പ്രവർത്തിക്കുന്ന കൗണ്ടറിൽ എത്തിച്ചേരുകയോ താഴെപ്പറയുന്ന നമ്പറുകളിൽ (3887 0480, 3960 6255, 3922 2935) ബന്ധപ്പെടുകയോ ചെയ്യേണ്ടതാണ്.

Leave A Comment