ദുബായ് കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന സാന്ത്വനം ദുബായ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

ദുബായ് ബ്ലഡ് ഡൊണേഷൻ സെന്ററിൽ വെച്ചാണ് ക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്.

രക്തദാനം മഹാദാനമാണെന്ന ആപ്തവാക്യത്തെ അന്വർത്ഥമാക്കുന്ന ജനപങ്കാളിത്തമാണ് ബ്ലഡ് ഡൊണേഷൻ സെന്ററിൽ കാണാൻകഴിഞ്ഞത്.

പ്രസ്തുത പരിപാടിയിൽ സാന്ത്വനം മാനേജിങ് കമ്മറ്റി അംഗങ്ങൾ സാന്ത്വനം കുടുംബാംഗങ്ങൾ ഉൾപ്പെടെ നിരവധി ആളുകൾ പങ്കെടുത്തു.

