സാന്ത്വനം ദുബായ് റാപ്പിഡ് ചെസ്സ് ടൂർണമെന്റ് സംഘടിപ്പിച്ചു. ദുബായ് അൽ ബുസ്താൻ സെൻട്രലിൽ സംഘടിപ്പിച്ച ചെസ്സ് ടൂർണ്ണമെന്റ് സാന്ത്വനം ചെയർമാൻ അജിത് കുര്യൻ ഉദ്ഘാടനം ചെയ്തു.

സാന്ത്വനം റാപ്പിഡ് ചെസ്സ് ടൂർണമെന്റിൽ പങ്കെടുക്കാൻ യുഎഇയുടെ വിവിധ എമിറേറ്റ്സുകളിൽ നിന്നും നിരവധി കുട്ടികൾ എത്തിച്ചേർന്നു.

അൽ ബുസ്താൻ സെൻട്രലിൽ രാവിലെ 9 മണിക്ക് ആരംഭിച്ച റാപ്പിഡ് ചെസ്സ് ടൂർണമെന്റ് വൈകിട്ട് നാലുമണിക്കാണ് സമാപിച്ചത്. തുടർന്ന് നടന്ന സമാപന സമ്മേളനത്തിൽ മുഖ്യ അതിഥികളായി അഹമ്മദ് ഇബ്രാഹിം ഹെഡ് ഓഫ് സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ദുബായ് സ്പോർട്സ് കൗൺസിൽ, മുർത്താസ് ബില്ലാ ഷെരീഫ് പോസിറ്റീവ് സ്പിരിസ് കൗൺസിൽ , ഗ്രാൻഡ് മാസ്റ്റർ മിസ്റ്റർ വാൾട്ടർ അരുൺ സിബിയ, സ്വാന്തനം ബോർഡ് മെമ്പേഴ്സും സ്വാന്തനം മാനേജിംഗ് കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു.

സ്വാന്തനം റാപ്പിഡ് ചെസ്സ് ടൂർണമെന്റിൽ വിജയികളായവർക്ക് ട്രോഫിയും സർട്ടിഫിക്കറ്റും വിതരണവും, പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. റാപ്പിഡ് ചെസ്സ് ടൂർണമെന്റിന്റെ ഭാഗമായി കൾച്ചറൽ ആർട്ട് ഷോയും, ടാലന്റ് ഷോയും സംഘടിപ്പിച്ചു.

