സാന്ത്വനം യൂത്ത് ഫെസ്റ്റ് 2025 സീസൺ എട്ടിന് ദുബായ് ഗൾഫ് മോഡൽ സ്കൂളിൽ കൊടിയിറങ്ങി

  • Home-FINAL
  • Business & Strategy
  • സാന്ത്വനം യൂത്ത് ഫെസ്റ്റ് 2025 സീസൺ എട്ടിന് ദുബായ് ഗൾഫ് മോഡൽ സ്കൂളിൽ കൊടിയിറങ്ങി

സാന്ത്വനം യൂത്ത് ഫെസ്റ്റ് 2025 സീസൺ എട്ടിന് ദുബായ് ഗൾഫ് മോഡൽ സ്കൂളിൽ കൊടിയിറങ്ങി


ദുബായ് കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന സാന്ത്വനം ദുബായ് സാന്ത്വനം യൂത്ത് ഫെസ്റ്റ് 2025 സീസൺ എട്ട് ദുബായ് ഗൾഫ് മോഡൽ സ്കൂളിൽ സമാപിച്ചു. യുഎഇയിലെ സ്കൂളുകളെയും ആർട്സ് സ്കൂളുകളെയും ഉൾപ്പെടുത്തിക്കൊണ്ട് നടന്ന യൂത്ത് ഫെസ്റ്റ് സീസൺ എട്ടിൽ മുൻവർഷത്തെതിലും ജനപങ്കാളിത്തം കൊണ്ട് വിഭിന്നമായിരുന്നു. ഗൾഫ് മോഡൽ സ്കൂളിലെ 10 വേദികളിൽ നവംബർ 29,30 തീയതികളിൽ നടന്ന വാശിയേറിയ മത്സരത്തിൽ 1800 ൽ അധികം കുട്ടികൾ പങ്കെടുത്തു. പ്രൈമറിതലത്തിൽ കലാപ്രതിഭയായി ആരുഷ് നിതിൻ രാജനും, കലാ തിലകമായി ജൂസാനിയ ജിബിനും, സബ്ജൂനിയർ തലത്തിൽ കലാപ്രതിഭയായി ശ്രീറാം അഭിലാഷും, കലാതിലകം ആയി റബേക്ക ജോസ് കാവുങ്കലും സീനിയർ തലത്തിൽ കലാതിലകം ആയി സമീഷാ നമ്പ്യാരും തിരഞ്ഞെടുക്കപ്പെട്ടു.

ആർട്സ് സ്കൂൾതലത്തിൽ ഒന്നാം സ്ഥാനം നർത്തിത സ്കൂൾ ഓഫ് ഡാൻസ് ആൻഡ് മ്യൂസിക്കും, രണ്ടാം സ്ഥാനം പ്രാണ പെർഫോമിങ് ആർട്സും കരസ്ഥമാക്കി. ബെസ്റ്റ് കൾച്ചർ സ്കൂൾതലത്തിൽ ഒന്നാം സ്ഥാനം ഡൽഹി പ്രൈവറ്റ് സ്കൂൾ ഷാർജയും, രണ്ടാം സ്ഥാനം ലീഡേഴ്സ് പ്രൈവറ്റ് സ്കൂൾ ഷാർജയും കരസ്ഥമാക്കി. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ മുതിർന്ന മാധ്യമപ്രവർത്തകൻ അനിൽ അടൂരും, സാന്ത്വനം യൂത്ത് ഫെസ്റ്റ് ചീഫ് ജഡ്ജ് ഡോക്ടർ വിന്ദുജ മേനോനും, സ്വാന്തനം ദുബൈ ചെയർമാൻ അജിത് കുര്യനും, ജനറൽ സെക്രട്ടറി എബു വർഗീസും, യൂത്ത് ഫെസ്റ്റ് ജനറൽ കൺവീനർ ഷിജോ വി ചാക്കോയും ബോർഡ് അംഗങ്ങൾ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, നൂറിൽപരം സ്വാന്തനം വാളണ്ടിയേഴ്സും പങ്കെടുത്തു.

Leave A Comment