സ്റ്റുഡൻസ് ഗൈഡൻസ് ഫോറം കുടുംബ ഇഫ്താർ നടത്തി

  • Home-FINAL
  • Business & Strategy
  • സ്റ്റുഡൻസ് ഗൈഡൻസ് ഫോറം കുടുംബ ഇഫ്താർ നടത്തി

സ്റ്റുഡൻസ് ഗൈഡൻസ് ഫോറം കുടുംബ ഇഫ്താർ നടത്തി


പുണ്യമാസമായ റമദാനിലെ നോമ്പുതുറ നൽകുന്ന വലിയ സന്ദേശം സൗഹൃദവും സാഹോദര്യവും പരസ്പര ധാരണയും വിശ്വാസവും വളർത്തുവാൻ ഉപകരിക്കുന്നു അതോടൊപ്പം ഇത്തരത്തിലുള്ള ചെറിയ നോമ്പുതുറ പുതിയ ഒരു അനുഭവമാണെന്ന് സ്റ്റുഡൻസ് ഗൈഡൻസ് ഫോറത്തിന്റെ ചെയർമാൻ സംഗമത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്മകൾ നേരുകയും സഹായസഹകരണങ്ങൾ അഭ്യർത്ഥിക്കുകയും ചെയ്തു.കുട്ടികളുടെ നൈസർഗികമായ കഴിവുകൾ പരിപോഷിപ്പി ക്കുന്നതിനും പാഠ്യ പാഠ്യേതര വിഷയങ്ങളിൽ ഉപദേശ നിർദ്ദേശങ്ങൾ നൽകുന്ന കാര്യങ്ങൾക്ക് മുൻഗണന നൽകി പ്രവർത്തിക്കുന്ന സംഘടനയായ സ്റ്റുഡൻസ് ഗൈഡൻസ് ഫോറത്തിന്റെ ഇഫ്താർ സംഗമം വ്യത്യസ്തത പുലർത്തി നടത്തപ്പെട്ടു. അംഗങ്ങൾ കുടുംബത്തോടൊപ്പം നോമ്പുതുറയും കാര്യ ആലോചനങ്ങളിലും പങ്കെടുത്തു .
സ്റ്റുഡൻസ് ഗൈഡൻസ് ഫോറത്തിന്റെ കുടുംബാംഗങ്ങളായ കെസിയയുടെ പ്രസിഡൻറ് ജയിംസ് ജോൺ കെഎംസിസി ഉപാധ്യക്ഷൻ ഗഫൂർ കൈപ്പമംഗലം മുഹറക് മലയാളി സമാജം പ്രസിഡൻറ് അനസ് റഹീം ലൈറ്റ് ഓഫ് കൈനസ് മുഖ്യ സാരഥി സായിദ് ഹനീഫ് കലാ വിദ്യാഭ്യാസ സാമൂഹ്യ സാംസ്കാരിക കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നവരായ ബാബു കുഞ്ഞിരാമൻ റിച്ചാർഡ് കൊന്നക്കൽ മൊയ്തു വിൻസെന്റ് ജോസഫ് ബബീന റജീന ഇസ്മായിൽ ഇന്ത്യൻ സ്കൂൾ മുൻ അധ്യാപകൻ പി വിജയകുമാർ എഡ്യൂപാർക്ക് ഡയറക്ടർമാരായ മുഹമ്മദ് ബഷീർ സക്കറിയ ചുള്ളിക്കൽ എന്നിവർ ഒരുക്കങ്ങൾക്ക് നേതൃത്വം നൽകിഅഞ്ചു വയസ്സ് മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്കായി എഡ്യൂപാർക്കുമായി സഹകരിച്ച് ഈദ് അവധി ദിവസങ്ങളോടനുബന്ധിച്ച് ഡ്രോയിങ് കോമ്പറ്റീഷനും കുട്ടികളുടെ കലാപരിപാടികളും സംഘടിപ്പിക്കുവാൻ കുടുംബസമേതം ചേർന്ന യോഗത്തിൽ വച്ച് 51 പേരടങ്ങുന്ന സമിതിക്ക് രൂപം നൽകി.

Leave A Comment