ബഹ്റൈനിൽ ഹ്രസ്വ സന്ദർശനം നടത്തുന്ന കേരള സംസ്ഥാന പാർലമെൻററി അഫയേഴ്സ് പ്രിൻസിപ്പൽ സെക്രട്ടറി ഡോക്ടർ രാജു നാരായണ സ്വാമി ഐ എ എസിന് ഇന്ത്യൻ പൊതുസമൂഹം സ്റ്റുഡൻസ് ഗൈഡൻസ് ഫോറത്തിന്റെയും എഡ്യൂപാർക്ക് സ്ഥാപനവും സംയുക്തമായി സ്വീകരണം സംഘടിപ്പിക്കുന്നു.അദ്ദേഹത്തിൻറെ വിദ്യാഭ്യാസ ഭരണ പ്രവർത്തനങ്ങളുടെ പരിചയസമ്പന്നത കുട്ടികളുമായി പങ്കുവയ്ക്കാനുള്ള ഒരു അവസരം കൂടിയാണ് ഒരുക്കുന്നത്.
നവംബർ മാസം ആറാം തീയതി വ്യാഴാഴ്ച വൈകിട്ട് 8 മണിക്ക് യോഗം ആരംഭിക്കും. അദ്ദേഹത്തിൻറെ സന്ദർശന വേളയിൽ സ്റ്റുഡൻസ് ഗാർഡൻസ് ഫോറം എഡ്യൂ പാർക്കുമായി സഹകരിച്ച് നടത്തപ്പെടുന്ന മിനി മാത്ത് ഒളിമ്പ്യാഡ് നവംബർ മാസം 7, 8 തീയതികളിൽ സഖയ്യയിലുള്ള എഡ്യൂ പാർക്ക് സമുച്ചയത്തിൽ വച്ച് നടത്തപ്പെടുന്നു .SGF
ബഹ്റൈനിലെ വിവിധ സ്കൂളുകളിൽ നിന്നായി 50 ഓളം കുട്ടികൾ അവരുടെ മാത്തമാറ്റിക്സിൽ ഉള്ള മികവ് തിരിച്ചറിയുവാനുള്ള ഒരു അവസരം കൂടിയാണ്. പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റു നൽകുന്നതായിരിക്കും.ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പോലുള്ള പരീക്ഷകളിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള കുട്ടികൾക്ക് ഇത്തരത്തിലുള്ള പ്രായോഗിക പരീക്ഷകൾ പ്രയോജനകരമായിരിക്കും.
അനുമോദന സമ്മേളനത്തിൽ ബഹ്‌റൈനിലെ പ്രമുഖ വ്യവസായിയും സർവ്വമത സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമായിരിക്കുന്ന കെ ജി ബാബുരാജ് മുഖ്യ അതിഥിയായിരിക്കും. സ്റ്റുഡൻസ് ഗൈഡൻസ് ഫോറം ചെയർമാൻ എബ്രഹാം ജോൺ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ബഹ്റൈനിലെ വിദ്യാഭ്യാസ ജീവകാരുണ്യ സാമൂഹ്യ പ്രവർത്തനങ്ങളിൽ നേതൃത്വം കൊടുക്കുന്ന വ്യക്തിത്വങ്ങൾ ആശംസകൾ അർപ്പിച്ച് സംസാരിക്കും. പത്രസമ്മേളനത്തിൽ ചെയർമാൻ എബ്രഹാം ജോൺ എഡ്യൂ പാർക്ക് ഡയറക്ടർമാരായ മുഹമ്മദ് ബഷീർ, സക്കറിയ, റിജിന ഇസ്മായിൽ,ഇന്ത്യൻ ക്ലബ് വൈസ് പ്രസിഡൻറ് വിദ്യാധരൻ സ്റ്റുഡൻസ് ഗൈഡൻസ് ഫോറം സഹകാരികളായ ഹരീഷ് നായർ , സായിദ് ഹനീഫ് , വിജയ് വിജയകുമാർ ,പി റിച്ചാർഡ് കൊന്നക്കൽ ഇമ്മാനുവേൽ തുടങ്ങിയവർ പങ്കെടുത്തു.
പരിപാടിയുടെ വിജയത്തിനായി സായിദ് ഹനീഫ് ,റിച്ചാർഡ് കൊന്നക്കൽ ഇമ്മാനുവേൽ , വിജയകുമാർ റജീന ഇസ്മായിൽ ,സക്കറിയ ഫിനിക്സ് എന്നിവർ നേതൃത്വം നൽകും.

