അറേബ്യൻ ഉപദ്വീപിലെ (യെമന് പുറത്ത്) ഏറ്റവും ആദ്യത്തെ കത്തോലിക്കാ ദേവാലയമായ മനാമയിലെ സേക്രഡ് ഹാർട്ട് കാത്തലിക് ചർച്ച്, നവംബർ 8ന് നടക്കുന്ന പൊന്തിഫിക്കൽ കുർബാനയിൽ നോർത്തേൺ വികാരിയേറ്റിന്റെ അപ്പോസ്റ്റോലിക് വികാർ ബിഷപ്പ് ആൽദോ ബെറാർഡി മനാമയിലുള്ള തിരുഹൃദയ ദേവാലയം നോർത്തേൺ വികാരിയേറ്റിലെ തീർത്ഥാടന കേന്ദ്രമായി ഔദ്യോഗികമായി നാമകരണം ചെയ്യപ്പെടും.
85-ാം വാർഷികം ആഘോഷിക്കുന്ന മനാമ തിരുഹൃദയ ദേവാലയം അഥവാ സേക്രഡ് ഹാർട്ട് കാത്തലിക് ചർച്ചിനെ ,നവംബർ 8 ന് വടക്കൻ അറേബ്യയിലെ അപ്പസ്തോലിക് വികാരി ബിഷപ്പ് ആൽഡോ ബെരാർഡി അർപ്പിക്കുന്ന പൊന്തിഫിക്കൽ കുർബാനയിലൂടെ നോർത്തേൺ വികാരിയേറ്റിലെ തീർത്ഥാടന കേന്ദ്രം എന്ന പദവിയിലേക്ക് ഔദ്യോഗികമായി നാമകരണം ചെയ്യുന്നു. കൂടാതെ ദേവാലയത്തിന്റെ റെക്ടറെയും ബിഷപ്പ് പ്രഖ്യാപിക്കും . കത്തോലിക്കാ സഭയുടെ സമ്പന്നമായ പൈതൃകം സംരക്ഷിക്കുന്നതിനും, ആരാധന , ഭക്തി തുടങ്ങിയ ദൗത്യങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിനും ആണ് റെക്ടറെ നിയമിക്കുന്നത്. 1939-ൽ അന്നത്തെ ബഹ്‌റൈനിലെ അമീറും, രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ മുത്തച്ഛനുമായ ഹിസ് ഹൈനസ് ഷെയ്ഖ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, കത്തോലിക്കാ പള്ളി നിർമ്മിക്കുന്നതിനായി സ്ഥലം നൽകിയതോടെയാണ് മനാമ തിരുഹൃദയ ദേവാലയം പിറന്നത്. ബഹ്‌റൈനും , കത്തോലിക്കാ സമൂഹവും തമ്മിലുള്ള നിലനിൽക്കുന്ന സൗഹൃദം ,മതങ്ങൾ തമ്മിലുള്ള പരസ്പര ബഹുമാനത്തിന്റെയും സംഭാഷണത്തിന്റെയും പ്രതീകമായി സേക്രഡ് ഹാർട്ട് ചർച്ച് ഇന്നും നിലകൊള്ളുന്നു. ഇതോടെ ബഹ്‌റൈനിലെയും ഗൾഫ് മേഖലയിലുടനീളമുള്ള കത്തോലിക്കരുടെ “മാതൃസഭ”യായി സേക്രഡ് ഹാർട്ട് കത്തോലിക്കാ സഭ മാറി. ദേവാലയം 85-ാം വാർഷികം ആഘോഷിക്കുമ്പോൾ, നോർത്തേൺ വികാരിയേറ്റിലെ തീർത്ഥാടന കേന്ദ്രമായി നാമകരണം ചെയ്യുന്നത് മേഖലയിലെ കത്തോലിക്കർക്ക് നവീകരണം, ഐക്യം, ഭക്തി എന്നിവയുടെ ഒരു പുതിയ അധ്യായത്തെ തന്നെ അടയാളപ്പെടുത്തുന്നു. ദേവാലയത്തെ തീർത്ഥാടന കേന്ദ്രമായി സ്ഥാപിക്കുന്ന ഔദ്യോഗിക ഉത്തരവ് 2025 നവംബർ 1 മുതൽ പ്രാബല്യത്തിൽ വരും.

