ഉമ്മൻചാണ്ടിയുടെ പേരിലുള്ള ശിലാഫലകം മാറ്റി, പകരം മന്ത്രി മുഹമ്മദ് റിയാസിന്റെ പേര്

  • Home-FINAL
  • Kerala
  • ഉമ്മൻചാണ്ടിയുടെ പേരിലുള്ള ശിലാഫലകം മാറ്റി, പകരം മന്ത്രി മുഹമ്മദ് റിയാസിന്റെ പേര്

ഉമ്മൻചാണ്ടിയുടെ പേരിലുള്ള ശിലാഫലകം മാറ്റി, പകരം മന്ത്രി മുഹമ്മദ് റിയാസിന്റെ പേര്


ഉമ്മൻ ചാണ്ടിയുടെ പേരുള്ള ശിലാഫലകം കുപ്പത്തൊട്ടിയിൽ തള്ളി അതിന്മേൽ ചൂലെടുത്തു വച്ചെന്ന് ആരോപണം

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിലുള്ള ശിലാഫലകം മാറ്റി മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ പേരിലുള്ള ശിലാഫലകം വച്ചു. 2015 മേയ് 15ന് ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്ത, പയ്യാമ്പലത്തെ കുട്ടികളുടെ പാർക്കിന്റെയും കടലോര നടപ്പാതയുടെയും ശിലാഫലകം മാറ്റിയതാണ് പുതിയ വിവാദം. 2022 മാർച്ച് 6ന് പാർക്കും നടപ്പാതയും നവീകരിച്ചതു മന്ത്രി റിയാസ് ഉദ്ഘാടനം ചെയ്തു എന്നാണ് പുതിയ ഫലകത്തിൽ രേഖപ്പെടുത്തിയത്. ഉമ്മൻ ചാണ്ടിയുടെ പേരുള്ള ശിലാഫലകം കുപ്പത്തൊട്ടിയിൽ തള്ളി അതിന്മേൽ ചൂലെടുത്തു വച്ചതായാണു കണ്ടതെന്ന് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് ആരോപിച്ചു.

ഉമ്മൻചാണ്ടിയോടുള്ള അനാദരവിൽ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് ടൂറിസം സെക്രട്ടറി കെ.ബിജുവിനു ഡിസിസി പ്രസിഡന്റ് പരാതി നൽകി. ഉമ്മൻ ചാണ്ടിയുടെ പേരിലുള്ള ഫലകം കോൺഗ്രസ് പ്രവർത്തകർ പാർക്കിന്റെ കവാടത്തിനു താഴെവച്ചു. ഇതെടുത്തു മാറ്റിയാൽ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്ന് മാർട്ടിൻ ജോർജ് പറഞ്ഞു.

Leave A Comment