എസ്.ഐ.ആർ മാറ്റിവെക്കണമെന്ന് കേരളം; സുപ്രീം കോടതിയെ സമീപിക്കണമെന്ന് ഹൈകോടതി

  • Home-FINAL
  • Kerala
  • എസ്.ഐ.ആർ മാറ്റിവെക്കണമെന്ന് കേരളം; സുപ്രീം കോടതിയെ സമീപിക്കണമെന്ന് ഹൈകോടതി

എസ്.ഐ.ആർ മാറ്റിവെക്കണമെന്ന് കേരളം; സുപ്രീം കോടതിയെ സമീപിക്കണമെന്ന് ഹൈകോടതി


കൊച്ചി: കേന്ദ്ര തിരഞ്ഞെടുപ്പ് കമീഷൻ സംസ്ഥാനത്ത് നടത്തുന്ന വോട്ടർ പട്ടികയുടെ പ്രത്യേക തീവ്രപരിഷ്‌കരണം (എസ്.ഐ.ആർ) മാറ്റിവെക്കുന്നതിനായി സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കണമെന്ന് കേരള ഹൈകോടതി. ബീഹാർ, തമിഴ്നാട്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്ന് എസ്.ഐ.ആറിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജികൾ സുപ്രീംകോടതിയുടെ മുന്നിലുള്ളത് ചൂണ്ടിക്കാട്ടിയായിരുന്നു ജസ്റ്റിസ് വി.ജി. അരുണിന്റെ നിർദേശം.

സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പ്, സർക്കാർ എസ്.ഐ.ആറിനെ വെല്ലുവിളിക്കുകയല്ല, മറിച്ച് അത് മാറ്റിവയ്ക്കാൻ മാത്രമാണ് ശ്രമിക്കുന്നതെന്ന് പറഞ്ഞു. ‘തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക തീവ്രപരിഷ്‌കരണത്തിന്റെ സാധുതയെ കേരളം ചോദ്യം ചെയ്തിട്ടില്ല. കേരളത്തിൽ എസ്.ഐ.ആർ മാറ്റിവെക്കണമെന്ന് മാത്രമാണ് റിട്ട് ഹരജിയിലെ ആവശ്യമെന്നും എ.ജി പറഞ്ഞു. അതേസമയം വിഷയം സുപ്രീം കോടതിയിൽ ഉന്നയിക്കുന്നതാവില്ലേ അനുയോജ്യമാവുകയെന്ന് ജസ്റ്റിസ് വി.ജി. അരുൺ ചോദിച്ചു. ‘സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം, നിങ്ങൾ ഉന്നയിച്ച ആവശ്യം, തിരഞ്ഞെടുപ്പുകൾ വരാനിരിക്കുന്ന സാഹചര്യത്തിൽ പറയുകയാണ്. സുപ്രീം കോടതിൽ ഉന്നയിക്കുന്നതല്ലേ നന്നാവുക?’ ജഡ്ജി ചോദിച്ചു.
സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെയാണ് കേരളത്തിന്റെ ഹരജി.

Leave A Comment