സിസ്റ്റേഴ്സ് നെറ്റ് വർക്ക് ബഹ്റൈൻ ഓണാഘോഷം സംഘടിപ്പിച്ചു.

  • Home-FINAL
  • Business & Strategy
  • സിസ്റ്റേഴ്സ് നെറ്റ് വർക്ക് ബഹ്റൈൻ ഓണാഘോഷം സംഘടിപ്പിച്ചു.

സിസ്റ്റേഴ്സ് നെറ്റ് വർക്ക് ബഹ്റൈൻ ഓണാഘോഷം സംഘടിപ്പിച്ചു.


ജീവകാരുണ്യ കലാസാംസ്കാരിക രംഗത്ത് ബഹ്‌റൈനിലെ അറിയപ്പെടുന്ന സംഘടനയായി മാറിയ സിസ്റ്റേഴ്സ് നെറ്റ്‌വർക്ക് ഓണാഘോഷം സംഘടിപ്പിച്ചു.ബി എം സി ഹാളിൽ നടന്ന ഓണഘോഷത്തിൽ ബി എം സി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് , ശ്രാവണ മഹോത്സവം 2024 കമ്മിറ്റി ചെയർമാൻ ഇ വി രാജീവൻ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.

സിസ്റ്റേഴ്സ് നെറ്റ് വർക്ക് രക്ഷധികാരി ഷക്കീല മുഹമ്മദലി, , സെക്രട്ടറി മായ അച്ചു,ജോയിന്റ് സെക്രട്ടറി ഷംല നസീർ, എക്സിക്യൂട്ടീവ് അംഗങ്ങൾ, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

ചടങ്ങിൽ സിസ്റ്റേഴ്സ് നെറ്റ്‌വർക്ക് ഭാരവാഹികളെ ബി എം സി ആദരിക്കുകയും ചെയ്തു. പരിപാടിയിൽ തരംഗിന്റെ ഗാനമേള ഉൾപ്പെടെ വിവിധ കലാപരിപാടികളും അരങ്ങേറി. സിസ്റ്റേഴ്സ് നെറ്റ്‌വർക്കിലെ അംഗങ്ങൾ വീടുകളിൽ തയ്യാറാക്കിയ വിഭവ സമൃദ്ധമായ ഓണസദ്യയും പരിപാടിയിൽ ഒരുക്കിയിരുന്നു.

ശ്രാവണ മഹോത്സവം 2024 ജനറൽ കൺവീനർ രാജേഷ് പെരുംകുഴി,വൈസ് ചെയർമാൻ സൈദ് ഹനീഫ, മറ്റ് കൺ വീനർമാരായ അജി പി ജോയ് ,റിജോയ് മാത്യു, ഷരഫ്, ഗോപാലൻ ,ദീപ്തി റിജോയ് ,അശ്വിൻ തോമസ് ഫിലിപ്പ്, മറ്റ് സംഘാടക സമിതി അംഗങ്ങൾ, ബിഎംസി കുടുംബാംഗങ്ങൾ എന്നിവർ ഓണഘോഷത്തിൽ പങ്കെടുത്തു.

Leave A Comment