തൻബീഹ് എൻലൈറ്റനിംഗ് പ്രോഗാം ശ്രദ്ധേയമായി.

തൻബീഹ് എൻലൈറ്റനിംഗ് പ്രോഗാം ശ്രദ്ധേയമായി.


എസ് കെ എസ് എസ് എഫ് ബഹ്റൈൻ കമ്മറ്റിയുടെ നേത്വത്യത്തിൽ എല്ലാ മാസവും സമസ്ത ബഹ്റൈൻ വിവിധ ഏരിയകൾ കേന്ദ്രീകരിച്ച് നടത്തപ്പെടുന്ന തൻബീഹ് എൻലൈറ്റനിംഗ് പ്രോഗ്രാമിൻ്റെ നാലാമത്തെ വേദി ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവ് കൊണ്ടും ശ്രദ്ധേയമായി.സമസ്ത ബഹ്റൈൻ ഹിദ്ദ് ഏരിയ കമ്മിറ്റിയുടെ ആതിഥേയത്വത്തിലാണ് പ്രോഗ്രാം സംഘടിപ്പിച്ചത്.

സമസ്ത ബഹ്റൈൻ കേന്ദ്ര വൈസ് പ്രസിഡണ്ട് യാസർ ജിഫ്രി തങ്ങൾ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ എസ് കെ എസ് എസ് എഫ് ഇബാദിൻ്റെ സ്റ്റേറ്റ് കോഡിനേറ്റർ അബ്ദുൽ റഷീദ് ബാഖവി എടപ്പാൾ ‘ഇലാഹിലലിയാം’ എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തി.

പ്രതിസന്ധികൾ നേരിടുമ്പോൾ ഇലാഹിയായ മാർഗത്തിലൂടെ ജീവിതത്തെ നയിക്കണമെന്നും ആത്മധൈര്യത്തോടെ നേരിടാൻ കഴിയണമെന്നും, എത്ര തിന്മയിൽ കുളിച്ചാലും നമ്മളൊന്ന് കരഞ്ഞു പൊറുക്കലിനെ ചോദിച്ചാൽ എല്ലാം മാപ്പാക്കുന്ന കാരുണ്യനിധിയായ അല്ലാഹുവിനോട് എല്ലാം ഏറ്റു പറഞ്ഞു തൗബ ചെയ്തു മടങ്ങുകയും, ഓരോ പ്രവർത്തനങ്ങളിലും അല്ലാഹുവിനെ ഓർക്കുകയും, നമുക്കായി ചെയ്തു തന്ന അനുഗ്രഹത്തെ സന്തോഷപൂർവ്വം സ്വീകരിച്ചു കൊണ്ട് അല്ലാഹുവിനോട് നന്ദിയുള്ളവരാകണമെന്നും പ്രഭാഷണ മധ്യേ അദ്ദേഹം സദസ്സിനോട് പറഞ്ഞു.

രണ്ടാമത്തെ നേതൃസ്മരണ സെഷനിൽ സമസ്ത ബഹ്റൈൻ കോഡിനേറ്റർ അഷറഫ് അൻവരി ചേലക്കര സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ മൺമറഞ്ഞുപോയ നേതാക്കളെ അനുസ്മരിച്ചു സംസാരിച്ചു.

എസ് കെ എസ് എസ് എഫ് ബഹ്റൈൻ ജനറൽ സെക്രട്ടറി നവാസ് കുണ്ടറ അധ്യക്ഷത വഹിച്ച യോഗത്തിൽ സമസ്ത ബഹ്റൈൻ വർക്കിംഗ് പ്രസിഡണ്ട് വികെ കുഞ്ഞഹമ്മദ് ഹാജി, ജനറൽ സെക്രട്ടറി എസ് എം അബ്ദുൽ വാഹിദ്, റെയിഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ സെക്രട്ടറി ബഷീർ ദാരിമി,സമസ്ത ഹിദ്ദ് ഏരിയ ഭാരവാഹി ഫായിസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

സമസ്ത കേന്ദ്ര വൈസ് പ്രസിഡൻ്റുമാരായ മുഹമ്മദ് മുസ്‌ലിയാർ എടവണ്ണപ്പാറ, ഹാഫിള് ശറഫുദ്ധീൻ മൗലവി,റെയിഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ ട്രഷറർ മഹ്‌മൂദ് മാട്ടൂൽ ,എസ്കെഎസ്എസ്എഫ് ബഹ്റൈൻ വൈസ് പ്രസിഡണ്ടുമാരായ അബ്ദുൽ മജീദ് ചോലക്കോട്, സജീർ പന്തക്കൽ, ഓർഗനൈസിംഗ് സെക്രട്ടറി മോനു മുഹമ്മദ്, ട്രഷറർ ഉമൈർ, ജോയിൻ്റ സെക്രട്ടറിമാരായ അഹമ്മദ് മുനീർ, റാഷിദ് കക്കട്ടിൽ, ഷാജഹാൻ,ഹിദ്ദ് ഏരിയ ഭാരവാഹികളായ സിറാജ്,അബ്ദുള്ള,ഉമ്മർ മുസ്‌ലിയാർ.തുടങ്ങിയവരും സന്നിഹിതരായിരുന്നു.

എസ്കെഎസ്എസ്എഫ് ഹിദ്ദ് ഏരിയ കൺവീനർമാരായ ഉനൈസ് ,സിയാദ് ആസിഫ് അലി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.എസ്കെഎസ്എസ്എഫ് ഹിദ്ദ് ഏരിയ ട്രെൻഡ് കൺവീനർ അനസ് ഹസനി സ്വാഗതവും വിഖായ ഹിദ്ദ് ഏരിയ കോഡിനേറ്റർ ഫിർദൗസ് വടകര നന്ദിയും പറഞ്ഞു

Leave A Comment