രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിൻറെ കരുതൽ എന്ന പ്രമേയം ഉയർത്തിപ്പിച്ച് കൊണ്ട് എസ് കെ എസ് എസ് എഫ് രണ്ട് പതിറ്റാണ്ട് കാലമായി കേരളത്തിനകത്തും പുറത്തും രാജ്യത്തിൻറെ റിപ്പബ്ലിക് ദിനമായ ജനുവരി 26 ൻ്റെ ഭാഗമായി നടത്തുന്ന മനുഷ്യജാലിക നാളെ മനാമ സമസ്ത ഓഡിറ്റോറിയത്തിൽ തീർക്കുന്നത് എസ് കെ എസ് എസ് എഫ് ബഹ്റൈൻ കമ്മറ്റിയുടെ പതിനഞ്ചാമത്തെ മനുഷ്യജാലിക സമസ്ത ബഹ്റൈൻ ഉപാധ്യക്ഷൻ സയ്യിദ് മുഹമ്മദ് യാസർ ജിഫ്രി തങ്ങൾ ഉദ്ഘാടനം നിർവഹിക്കും മുഖ്യാതിഥിയായി CSI Bahrain South Kerala റവ:ഫാദർ അനൂപ് സാം പങ്കെടുക്കും.രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിൻറെ കരുതൽ എന്ന പ്രമേയത്തെ അധികരിച്ചുകൊണ്ട് റബീഹ് ഫൈസി അമ്പലക്കടവ് {മലപ്പുറം} സംസാരിക്കും.
സമസ്ത കേന്ദ്ര ,ഏരിയ നേതാക്കൾ റെയിഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീന്റെ നേതാക്കളും ഉസ്താദുമാരും കൂടാതെ സഹൽ ഫൈസി ഓടക്കാലി എസ് കെ എസ് എസ് എഫ് ഏരിയ കൺവീനർമാർ,വിഖായ അംഗങ്ങൾ,പൊതുജനങ്ങളും കൂടാതെ ബഹ്റൈൻ്റെ വിവിധ മത സാമൂഹിക രാഷ്ട്രീയ സംഘടന രംഗത്ത് പ്രമുഖർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

