ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിൽ ” മതേതരത്വം ; ഇന്ത്യയുടെ മതം “എന്ന ശീർഷകത്തിൽ വെള്ളിയാഴ്ച രാത്രി 8:30 ന് മനാമ സമസ്ത ഓഡിറ്റോറിയത്തിൽ സ്വാതന്ത്ര്യ ചത്വരം സംഘടിപ്പിക്കും.സമസ്ത ബഹ്റൈൻ പ്രസിഡൻ്റ് സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ തേങ്ങാപട്ടണം ഉദ്ഘാടനം ചെയ്യുന്ന സ്വാതന്ത്ര്യ ദിന സംഗമത്തിൽ സുപ്രഭാതം റസിഡൻ്റ് എഡിറ്ററും ,എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡൻ്റുമായ സത്താർ പന്തല്ലൂർ മുഖ്യാതിഥിയായി പങ്കെടുക്കും.ബഹ്റൈനിലെ വിവിധ മത രാഷ്ട്രീയ സാംസ്കാരിക നേതാക്കളും മറ്റ് സംഘടനകളുടെ പ്രതികളും കൂടാതെ വിശിഷ്ടാതിഥി റവ.ഫാദർ അനൂപ് പ്രസംഗിക്കും.
ചടങ്ങിൽ സമസ്ത ബഹ്‌റൈൻ കേന്ദ്ര ഏരിയാ നേതാക്കൾ റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ , എസ് കെ എസ് എസ് എഫ് ഏരിയ കൺവീനർമാർ വിഖായ ,എസ് കെ എസ് ബി വി തുടങ്ങി എല്ലാ ഘടകങ്ങളുടെയും പ്രവർത്തകരും ഏരിയകളിലെ മുഴുവൻ പ്രവർത്തകരും പങ്കെടുക്കും.വിപുലമായ പ്രചരണ പ്രവർത്തനത്തിന്റെ ഭാഗമായി ഇന്ന് രാത്രി 8:30 -ന് മനാമ സമസ്ത ഓഡിറ്റോറിയത്തിൽ
പ്രചരണ കൺവൻഷൻ നടക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

