എസ്.കെ.എസ്.എസ്.എഫ് ഇന്ത്യക്കകത്തും പുറത്തുമായി ഇന്ത്യൻ റിപബ്ലിക്ക് ദിനത്തിൽ “രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിൻ്റെ കരുതൽ” എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന മഹത്തായ പരിപാടി ബഹ്റൈനിലും സമുചിതമായി ആഘോഷിച്ചു.ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ മുൻനിരയിൽ നിൽക്കുന്ന നേതാകൾ പങ്കെടുത്തു.ഉസ്താദ് സഹൽ ഫൈസി ഓടക്കാലി പ്രമേയ പ്രഭാഷണം നടത്തി സംസാരിച്ചു പൂർവ്വകാല ഇന്ത്യൻ പൗരന്മാർ തമ്മിൽ വർത്തിച്ച് പോന്ന സാഹോദര്യവും ചേർത്ത് പിടിക്കലും പുനരാവിഷ്ക്കരിക്കപ്പെടണമെന്ന് പ്രഭാഷണ മധ്യേ സദസ്സിനെ ഉണർത്തി.നേരും , നെറിയുമുളളവനാവുക; മനുഷ്യരോട് കരുണയും കനിവും ഉള്ളവരാവുക എന്ന സ്നേഹ സന്ദേശം സദസ്സിന് കൈമാറി കൊണ്ടാണ് മുഖ്യാതിഥിയിയായി എത്തിച്ചേർന്ന റവറൻ്റ് ഫാദർ അനൂപ് സാം പറഞ്ഞു.ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ.ബിനു മണ്ണിൽ; ഗ്ലോബൽ ഒ.ഐ.സി.സി പ്രതിനിധി ബിനു കുന്നന്താനം, ബഹ്‌റൈൻ പ്രതിഭ പ്രസിഡണ്ട് മഹേഷ് കെ വി,ഒ.ഐ.സി.സി ബഹ്റൈൻ’ സെക്രട്ടറി മനു മാത്യു , IYCC ബഹ്‌റൈൻ പ്രതിനിധി അനസ് കായംകുളം, മുൻ ഇന്ത്യൻ സ്കൂൾ ചെയർമാൻ അബ്രഹാം ജോൺ,സാമൂഹ്യ പ്രവർത്തകരായ റഫീഖ് അബ്ദുള്ള,സൈദ് ഹനീഫ്,സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി അബ്‌ദുൽ വാഹിദ് എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു.സമസ്ത ബഹ്റൈൻ, ട്രഷറർ നൗശാദ് എസ്.കെ; വൈസ് പ്രസിഡൻ്റ് ഹാഫിദ് ശറഫുദ്ധീൻ മൗലവി ,ബഹ്റൈൻ റൈഞ്ച് ജംഇയ്യത്തുൽ ഉലമ പ്രസിഡൻ്റ് സയ്യിദ് യാസർ ജിഫ്രി തങ്ങൾ; ജനറൽ സെക്രട്ടറി ബഷീർ ദാരിമി, എന്നിവർ ,മുഹമ്മദ് മുസ്ലിയാർ ഇടവണ്ണപ്പാറ ,സമസ്‌ത ഏരിയ നേതാക്കൾ എസ് കെ എസ് എസ് എഫ് ഏരിയ കൺവീനർമാർ സന്നിഹിതരായി. എസ്.കെ.എസ്.എസ്. എഫ് വൈസ് പ്രസിഡൻ്റ് അബ്ദുൽ മജീദ് ചോലക്കോട് അധ്യക്ഷതയിൽ സമസ്ത ബഹ്റൈർ ഹിദ്ദ് ഏരിയ കോഡിനേറ്റർ റബീഹ് ഫൈസി അമ്പലക്കടവ് ആമുഖവും സയ്യിദ് മുഹമ്മദ് യാസർ ജിഫ് രി തങ്ങൾ ഉദ്ഘാടനവും, എസ്.കെ.എസ്.എസ്. എഫ് വൈസ് പ്രസിഡൻ്റ് സജീർ പന്തക്കൽ പ്രതിജ്ഞയും എസ്.കെ.എസ്.എസ്. എഫ് ജനറൽ സെക്രട്ടറി നവാസ് കുണ്ടറ സ്വാഗതവും, ട്രഷറർ ഉമൈർ വടകര നന്ദിയും പറഞ്ഞു.എസ് കെ എസ് എസ് എഫ് ബഹ്റൈൻ ജോയിൻ സെക്രട്ടറിമാരായ അഹമ്മദ് മുനീർ ,മുഹമ്മദ് പെരിന്തൽമണ്ണ കൂടാതെ പ്രവർത്തക സമിതി അംഗങ്ങൾ പരിപാടികൾക്ക് നേതൃത്വം നൽകി.

