മെഗാമാർട്ട് അവതരിപ്പിക്കുന്ന ബി.എം.സി ശ്രാവണ മഹോത്സവം 2025 ന് ഇന്ന് (ഓഗസ്റ്റ് 30 ശനിയാഴ്ച)

  • Home-FINAL
  • Business & Strategy
  • മെഗാമാർട്ട് അവതരിപ്പിക്കുന്ന ബി.എം.സി ശ്രാവണ മഹോത്സവം 2025 ന് ഇന്ന് (ഓഗസ്റ്റ് 30 ശനിയാഴ്ച)

മെഗാമാർട്ട് അവതരിപ്പിക്കുന്ന ബി.എം.സി ശ്രാവണ മഹോത്സവം 2025 ന് ഇന്ന് (ഓഗസ്റ്റ് 30 ശനിയാഴ്ച)


മെഗാമാർട്ട് അവതരിപ്പിക്കുന്ന ബി.എം.സി ശ്രാവണ മഹോത്സവം 2025 ന് ഇന്ന് (ഓഗസ്റ്റ് 30 ശനിയാഴ്ച) കൊടിയേറും : ഉദ്ഘാടനത്തിനോടനുബന്ധിച്ച് ആയിരത്തോളം വരുന്ന തൊഴിലാളികൾക്ക് നൽകുന്ന സൗജന്യ ഓണപ്പുടവ വിതരണോത്ഘാടനം നടക്കും: ഒരുക്കങ്ങൾ പൂർത്തിയായി

മെഗാമാർട്ട് അവതരിപ്പിക്കുന്ന 30 ദിവസം നീണ്ടു നിൽക്കുന്ന ബി.എം.സി ശ്രാവണ മഹോത്സവം 2025 –ന് ഇന്ന് (ഓഗസ്റ്റ് 30 ശനിയാഴ്ച) വൈകിട്ട് കൊടിയേറ്റത്തോടെ ആരംഭം കുറിക്കും. ബിഎംസി ഓഡിറ്റോറിയത്തിൽ നടക്കുന്ന ഉദ്ഘാടന മാമാങ്കത്തിൽ മുഖ്യാതിഥിയായി ബഹ്‌റൈൻ തൊഴിൽ മന്ത്രാലയത്തിന്റെ അണ്ടർ സെക്രട്ടറി ഹിസ് എക്സലൻസി അഹമ്മദ് അൽഹയ്ക്കി , വിശിഷ്ടാതിഥികളായി ബഹ്റൈൻ നോർത്ത് ഗവർണറേറ്റിലെ ഹെഡ്ഓഫ് ഇൻവെസ്റ്റ്മെന്റ് ഡെവലപ്മെൻറ് ഹിസ് എക്സലൻസി ഇസാം അൽഖയാത്,ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ വർഗീസ് എന്നിവർ പങ്കെടുക്കുമെന്ന് ബി എം സി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത്, ശ്രാവണ മഹോത്സവം 2025 ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ സുധീർ തിരുനിലത്ത് എന്നിവർ അറിയിച്ചു.

ശ്രാവണ മഹോത്സവം 2025 ഓണാഘോഷങ്ങളുടെ ഭാഗമായി ബഹ്റിനിലെ വിവിധ തൊഴിലിടങ്ങളിലുള്ള ആയിരത്തിലധികം തൊഴിലാളികൾക്ക് വിതരണം ചെയ്യാൻ ഉദ്ദേശിക്കുന്ന സൗജന്യ ഓണപ്പുടവയുടെ വിതരണ ഉദ്ഘാടനം ചടങ്ങിൽ നടക്കും.ബി എം സി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് , ശ്രാവണ മഹോത്സവം 2025 ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ സുധീർ തിരുനിലത്ത്, ശ്രാവണ മഹോത്സവം 2025 ഓർഗനൈസിങ് കമ്മിറ്റി ജനറൽ കൺവീനർ ബിബിൻ വർഗീസ്, ചീഫ് കോഡിനേറ്റർ മണിക്കുട്ടൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകും.ഉദ്ഘാടന ദിവസത്തിന് മാറ്റുകൂട്ടാൻ പ്രശസ്ത മിമിക്രി താരവും കലാഭവൻ സെക്രട്ടറിയുമായ കെഎസ് പ്രസാദ് , മിമിക്രി താരം സുമേഷ് എന്നിവർ നയിക്കുന്ന കോമഡി ഷോയും വേദിയിൽ അരങ്ങേറും. ഓണപ്പുടവ മത്സരം, ഓണപ്പാട്ട് മത്സരം , പൂക്കള മത്സരം , പായസ മത്സരം , തിരുവാതിര മത്സരം, വടംവലി, എന്നിവ കൂടാത മലയാളി മങ്ക, കപ്പിൾ ഡാൻസ്, മിമിക്രി ആൻഡ് മോണോ ആക്ട് എന്നീ മത്സരങ്ങളും, ഓണ ചന്ത & ടിക് ടോക് മത്സരം , ഫുഡ് ഫെസ്റ്റിവൽ എന്നിവയും ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്നു . ശ്രാവണ മഹോത്സവം 2025 -നോടനുബന്ധിച്ച് മുൻ വർഷങ്ങളിലെ പോലെ തന്നെ ആയിരത്തിലധികം തൊഴിലാളികൾക്ക്, ഒക്ടോബർ 17 വെള്ളിയാഴ്ച സൗജന്യമായി ഓണസദ്യ നൽകുമെന്ന് ഫ്രാൻസിസ് കൈതാരത്ത് പറഞ്ഞു. ബഹ്‌റൈനിലെ ചെറുതും വലുതുമായ വിവിധ സംഘടനകളുമായി ചേർന്നുകൊണ്ടാണ് 30 ദിവസത്തെ ശ്രാവണ മഹോത്സവം സംഘടിപ്പിച്ചിരിക്കുന്നത്.ഈ വർഷത്തെ ബഹ്റൈൻ മീഡിയ സിറ്റിയുടെ ഓണാഘോഷ പരിപാടികളുടെ സുഗമമായ നടത്തിപ്പിന് സുധീർ തിരുന്നിലത്ത് ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാനും, ഷറഫ് അലി വൈസ് ചെയർമാനും, ബിബിൻ വർഗീസ് ഓർഗനൈസിംഗ് കമ്മിറ്റി ജനറൽ കൺവീനറും, മണിക്കുട്ടൻ ചീഫ് കോഡിനേറ്ററായും, ഇ വി രാജിവൻ സ്പോൺസർഷിപ്പ് കമ്മിറ്റി ചെയർമാനായും 75 അംഗ സംഘാടകസമിതി രൂപീകൃതമായി.അജി പി ജോയ്, നാസർ മഞ്ചേരി, റിജു ആൻഡ്രൂസ് എന്നിവർ ജോയിൻ്റ് കൺവീനർമാരായും, സലാം മമ്പാട്ടുമൂല, തോമസ് ഫിലിപ്പ്, മനോജ് പീലിക്കോട് എന്നിവർ ജോയിൻ കോഡിനേറ്റർമാരായും, രാജീവൻ സി കെ, സലിം നമ്പ്രാ , നിബു തോമസ് എന്നിവർ സ്പോൺസർഷിപ്പ് കമ്മിറ്റി ജോയിൻ കൺവീനർമാരായും പ്രവർത്തിക്കും.കമ്മിറ്റിയിൽ ഇവൻ്റ് കോഡിനേറ്റർമാരായി ജേക്കബ് തേക്കുംതോട്, അശ്വതി മിഥുൻ, ശിവാംബിക, ഷക്കീല മുഹമ്മദലി, ഷിജോ തോമസ്, ജയേഷ് താന്നിക്കൽ, തൻസീർ, സിബി തോമസ്, ഷമീർ സലിം, ഹമീദ് കെ, മോബി കുര്യാക്കോസ്, ഷാജി അലക്കൽ എന്നിവരെയും മറ്റു 42 സബ് കമ്മിറ്റി അംഗങ്ങളും ഉണ്ട്.

അഡ്വൈസറി ബോർഡ് അംഗങ്ങളായി ഡോക്ടർ പി വി ചെറിയാൻ, മോനി ഒടി കണ്ടത്തിൽ, ഹുസൈൻ പിടി, സൈദ് ഹനീഫ്, അൻവർ നിലമ്പൂർ, ഗോപാലൻ വിസി, രഞ്ജിത്ത് കുരുവിള എന്നിവരും ബി എം സി ശ്രാവണ മഹോത്സവം 2025 -ന്റെ വിജയങ്ങൾക്കായി പ്രവർത്തിക്കും. വിശദവിവരങ്ങൾക്കായി സുധീർ തിരുനിലത്തിനെ 39461746, ഇ വി രാജീവനെ 36330921, ബിബിൻ വർഗീസിനെ 3436 65 16 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.ബഹ്‌റൈനിലെ എല്ലാ പ്രവാസി സുഹൃത്തുക്കളെയും ശ്രാവണ മഹോത്സവം 2025ലേക്ക് ക്ഷണിക്കുന്നതായും സംഘാടകർ അറിയിച്ചു.ഉദ്ഘാടന സമ്മേളനത്തിൽ അവതാരകർ രാജേഷ് പെരുങ്ങുഴി ,കാത്തു സചിൻ ദേവ് എന്നിവരാണ്

Leave A Comment