മെഗാമാർട്ട് അവതരിപ്പിക്കുന്ന ബഹ്റൈൻ മീഡിയ സിറ്റിയുടെ 30 ദിവസം നീണ്ടുനിൽക്കുന്ന ഓണാഘോഷമായ ശ്രാവണ മഹോത്സവം 2025ന്റെ ഭാഗമായി ഒരുക്കുന്ന സൗജന്യ ചാരിറ്റി ഓണസദ്യയുടെ ഒരുക്കങ്ങൾ പൂർത്തിയായി.ഒക്ടോബർ 17 നാളെ വെള്ളിയാഴ്ച രാവിലെ 11 മണി മുതലാണ് ബിഎംസി അങ്കണത്തിൽ വിവിധ ലേബർ ക്യാമ്പുകളിൽ നിന്നുള്ള 1200 ലധികം തൊഴിലാളികൾക്കായി സ്വാദിഷ്ടമായ ഓണസദ്യ ഒരുങ്ങുന്നത്.ബിഎംസി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്തിന്റെ നേതൃത്വത്തിൽ,ശ്രാവണ മഹോത്സവം 2025 ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ സുധീർ തിരുനിലത്ത്,ജനറൽ കൺവീനർ ബിബിൻ വർഗീസ്,ചീഫ് കോഡിനേറ്റർ മണിക്കുട്ടൻ,എന്നിവരും മറ്റ് സംഘാടക സമിതി അംഗങ്ങളും ചേർന്നാണ് വിപുലമായ പരിപാടി നാളെ നടത്തുന്നത്. ഓണാഘോഷത്തോടനുബന്ധിച്ച് തൊഴിലാളികളുടെയും മറ്റും വിവിധ കലാപരിപാടികളും അരങ്ങേറുന്നതാണ്.ചാരിറ്റി ഓണസദ്യ പദ്ധതിയോട് സഹകരിച്ച ഏവർക്കും നന്ദി അറിയിക്കുന്നുവെന്നും,ഏവരുടെയും പിന്തുണ ആവശ്യമാണെന്നും ഫ്രാൻസിസ് കൈതാരത്ത് അഭ്യർത്ഥിച്ചു.

