സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷികത്തിൻ്റെ ബഹ്റൈൻ തല പ്രചാരണ സംഗമത്തിൻ്റെ സന്ദേശവുമായി മനാമ ഏരിയ കുടുംബ സംഗമം നടത്തി.ഏരിയ കമ്മിറ്റി ജനറൽ സെക്രട്ടറി വി കെ കുഞ്ഞഹമ്മദ് ഹാജി ഉത്ഘാടനം നിർവ്വഹിച്ച സംഗമത്തിൽ ഏരിയ കോർഡിനേറ്റർ അശ്റഫ് അൻവരി ചേലക്കര മുഖ്യപ്രഭാഷണം നടത്തി.സമസ്ത ജനറൽ സെക്രട്ടറി എസ് എം അബ്ദുൽ വാഹിദ്, എസ് കെ എസ് എസ് എഫ് ജനറൽ സെക്രട്ടറി നവാസ് കുണ്ടറ തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിക്കുകയും ഹാഫിള് ശറഫുദ്ധീൻ മൗലവി പ്രാർത്ഥനക്ക് നിർവ്വഹിക്കുകയും ചെയ്തു.
ശൈഖ് റസാഖ്, ജാഫർ കൊയ്യോട്, സജീർ പന്തക്കൽ, സുബൈർ അത്തോളി, അബ്ദുൾ റൗഫ്, അബ്ദുൽ ജബ്ബാർ, മുഹമ്മദ് സ്വാലിഹ്, ശക്കീർ മാഹി. യാസർ അറഫാത്ത് തുടങ്ങിയവർ സംഗമത്തിന് നേതൃത്വം നൽകി.സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷികത്തിൻ്റെ ഭാഗമായി ഡിസംബർ 5 വെള്ളി രാത്രി 8 മണിക്ക് സൽമാനിയ കെ സിറ്റി ഹാളിൽ വെച്ച് നടക്കുന്ന ബഹ്റൈൻ തല പ്രചാരണ സംഗമത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സ്വലാഹുദ്ധീൻ ഫൈസി വല്ലപ്പുഴ തുടങ്ങിയവർ മുഖ്യാതിഥികളായി പങ്കെടുക്കും

