സമസ്ത ബഹ്‌റൈൻ ജിദാലി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്നേഹ പ്രവാചകരുടെ ഒന്നര സഹസ്രാബ്ദം എന്ന പ്രമേയത്തിൽ മീലാദ് സംഗമം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു..പരിപാടിയുടെ ഭാഗമായി ജിദാലി ദാറുൽ ഖുർആൻ മദ്രസ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഇസ്ലാമിക് കലാ വിരുന്ന്, ദഫ് പ്രോഗ്രാം,മൗലിദ് മജ്ലിസ് ഫ്‌ളവർ ഷോ , പൊതു സമ്മേളനം എന്നിവ നടന്നു,പ്രോഗ്രാം ചെയർമാൻ മുഹമ്മദ് മുസ്‌ലിയാർ എടവണ്ണപ്പാറ അധ്യക്ഷത വഹിച്ചു.പരിപാടിയിൽ സമസ്‌ത്ര കേന്ദ്ര നേതാക്കളും എസ് കെ എസ് എസ് എഫ് ബഹ്‌റൈൻ നേതാക്കളും , വിവിധ ഏരിയയിൽ നിന്നുള്ള സമസ്തയുടെ നേതാക്കളും പ്രവർത്തകരും ഉസ്‌താദുമാരും സംബന്ധിച്ചു..മത്സരത്തിൽ പങ്കെടുത്തവർ ക്കുള്ള സമ്മാനദാനവും പൊതു പരീക്ഷയിൽ വിജയിച്ചവർക്കുള്ള അവാർഡ് ദാനവും ചടങ്ങിൽ വെച്ച് വിതരണം ചെയ്തു.പരിപാടിക്ക് ,ഇസ്മായിൽ ഒഞ്ചിയം,ഹമീദ് കൊടശ്ശേരി,ഫസല് കാനോ ത്ത്,സമദ് മൗലവി,സജീർ വണ്ടൂർ,ഫിറോസ് കണ്ണൂർ , ഗഫൂർ കാഞ്ഞങ്ങാട് റാസിക്ക് താഴെ അങ്ങാടി , ,അഷ്‌റഫ് പടപ്പേങ്ങാട്,ശർമിദ് കണ്ണൂർ ,ഇബ്രാഹിം കുണ്ടൂർ, ശരീഫ് വില്യാപ്പള്ളി ,റഷീദ് പുത്തൻചിറ എന്നിവർ നേതൃത്വം നൽകി ,ഫൈസൽ തിരുവള്ളൂർ സ്വാഗതം പറഞ്ഞു

