സ്ത്രീകളെ ഉന്നതിയിൽ എത്തിക്കുന്നതിനും സ്ത്രീകളുടെ കഴിവുകളെ സമ്പന്നമാക്കുന്നതിനും ലോക വനിതാ ദിനത്തിന് പ്രസക്തി ഉണ്ടെന്ന് വനിതാ വേദി പ്രസിഡന്റ് ലിജി ജോസ് പറഞ്ഞു. സീറോ മലബാർ സൊസൈറ്റി അങ്കണത്തിൽ നടന്ന ലോക വനിതാദിനത്തോടനുബന്ധിച്ചുള്ള ചടങ്ങിൽ സംസാരിക്കുകയായിരുന്നു ലിജി ജോസ്.സൊസൈറ്റി പ്രസിഡണ്ട് ഷാജൻ സെബാസ്റ്റ്യൻ, വൈസ് പ്രസിഡണ്ട് ജീവൻ ചാക്കോ, ആക്ടിംഗ് സെക്രട്ടറി ജോബി ജോസഫ് എന്നിവർ സംസാരിച്ചു.ചടങ്ങിൽ മുതിർന്ന അമ്മമാരെ ആദരിച്ചു.
വനിതാ വേദി സെക്രട്ടറി ലിൻറി സോബിൻ സ്വാഗതവും, വൈസ് പ്രസിഡണ്ട് ഷീന ജോയ്സൻ നന്ദിയും പറഞ്ഞു.