ജീവകാരുണ്യ കലാസാംസ്കാരിക രംഗത്ത് ബഹ്‌റൈനിലെ അറിയപ്പെടുന്ന സംഘടനയായി മാറിയ സിസ്റ്റേഴ്സ് നെറ്റ്‌വർക്ക് ,ബഹ്‌റൈൻ മീഡിയ സിറ്റിയുമായി സഹകരിച്ച് ഓണാഘോഷം സംഘടിപ്പിച്ചു. കലവറ റെസ്റ്റോൻ്റെ ഹാളിൽ നടന്ന ഓണവില്ല് 2 k 25 എന്ന ഓണഘോഷത്തിൽ, ആഭ്യന്തരമന്ത്രാലയത്തിലെ സിവിൽ ഡിഫൻസ് ഐ ടി പ്രൊഫഷണൽ മേജർ അമീന മൂസ, ബഹ്‌റൈൻ സാമൂഹിക പ്രവർത്തകയും അധ്യാപികയുമായ ഷെമിലി പി ജോൺ,എന്നിവർ മുഖ്യാതിഥികളായും, ബി എം സി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് , ബഹ്‌റൈൻ ആഭ്യന്തരമന്ത്രാലയം സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥനും , സാമൂഹിക പ്രവർത്തകനുമായ ഷറഫലി തുടങ്ങിയവർ വിശിഷ്ടാതിഥികളായും പങ്കെടുത്തു.

മുഖ്യാതിഥിയായി പങ്കെടുത്ത ഷെമിലി പി ജോൺ,വിശിഷ്ടാതിഥി ഷറഫലി , കെസിഎ പ്രസിഡൻറ് ജെയിംസ് ജോൺ,തുടങ്ങിയവർ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്ത പരിപാടിക്ക് സിസ്റ്റേഴ്സ് നെറ്റ് വർക്ക് രക്ഷധികാരി ഷക്കീല മുഹമ്മദലി,പ്രസിഡൻ്റ് അലീമ ബീവി, സെക്രട്ടറി മായ അച്ചു,ജോയിന്റ് സെക്രട്ടറി ഷംല നസീർ, എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

പരിപാടിയിൽ സിതാർ മ്യൂസിക്ക് , ഗോൾഡൻ വോയിസ് എന്നിവരുടെ ഗാനമേള, റിഥം ടീമിൻറെ മൈം ,തിരുവാതിര, ഉൾപ്പെടെ വിവിധ കലാപരിപാടികളും അരങ്ങേറി. വിഭവ സമൃദ്ധമായ ഓണസദ്യയും പരിപാടിയിൽ ഒരുക്കിയിരുന്നു. ഓണാഘോഷത്തിൽ പങ്കെടുത്ത അതിഥികളെ സിസ്റ്റേഴ്സ് നെറ്റ്വർക്ക് മെമെന്റോ നൽകി ആദരിച്ചു. സാമൂഹിക പ്രവർത്തകനും മാധ്യമ പ്രവർത്തകനുമായ ഇ വി രാജീവൻ , അൻവർ നിലമ്പൂർ , ലൈറ്റ്സ് ഓഫ് കൈൻഡ്നസ് സ്ഥാപകൻ സയിദ് ഹനീഫ് തുടങ്ങി ബഹറിനെ സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധി പേർ ഓണഘോഷത്തിൽ പങ്കെടുത്തു.

ഇത്രയും ഗംഭീരമായി ഓണാഘോഷം സംഘടിപ്പിച്ചതിലും നേതൃത്വം നൽകിയതിനും സിസ്റ്റേഴ്സ് നെറ്റ്‌വർക്കിൻ്റെ എല്ലാ അംഗങ്ങൾകും രക്ഷാധികാരി ഷക്കീല മുഹമ്മദലി, പ്രസിഡൻറ് അലീമ ബീവി, സെക്രട്ടറി മായ അച്ചു ജോയിൻ സെക്രട്ടറി ഷംല നസീർ എന്നിവർ നന്ദി അറിയിച്ചു

