എസ് എൻ സി എസ് ഉപവിഭാഗമായ വെൽനെസ് ഫോറം രൂപീകരിക്കപ്പെട്ടു.

  • Home-FINAL
  • Business & Strategy
  • എസ് എൻ സി എസ് ഉപവിഭാഗമായ വെൽനെസ് ഫോറം രൂപീകരിക്കപ്പെട്ടു.

എസ് എൻ സി എസ് ഉപവിഭാഗമായ വെൽനെസ് ഫോറം രൂപീകരിക്കപ്പെട്ടു.


മനാമ: ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ ഉപവിഭാഗമായ വെൽനസ് ഫോറത്തിന്റെ പ്രവർത്തനോദ്ഘാടനം 27-9-2024 വെള്ളിയാഴ്ച വൈകിട്ട് 7:30 മുതൽ എസ് എൻ സി എസ് സിൽവർ ജൂബിലി ഹാളിൽ വച്ച് നടത്തപ്പെട്ടു. മുഖ്യാതിഥിയായി പങ്കെടുത്ത അൽഹിലാൽ ഹോസ്പിറ്റൽ ഡെർമറ്റോളജി വിഭാഗം ഡോ. സിതാര ശ്രീധരൻ ഭദ്രദീപം കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. വെൽനസ് ഫോറം ജനറൽ കൺവീനർ ശ്രീലാൽ ശശി ചടങ്ങിന് സ്വാഗതം അറിയിച്ചു . അംഗങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം മെച്ചപ്പ്പെടുത്തുക എന്ന പ്രധാന ഉദ്ദേശ്യത്തോടു കൂടി രൂപീകരിച്ച ഫോറം ശരീരികം , മാനസികം , സാമൂഹികം , ആത്മീയം എന്നീ നാലു വിഭാഗങ്ങളയാണ് തരം തിരിച്ചിട്ടുള്ളത് .നാലു വിഭാഗങ്ങളിലേക്കായി പ്രവർത്തിപരിചയമുള്ള കൺവീനർമാരെയും തിരഞ്ഞെടുത്തു. ഡോ. രമ്യ അരുൺ, ഡോ. ആദിത്യ, ഷാജസജീവൻ, ലതീഷ്, അജിത പ്രകാശ്, ആതിര അങ്കിത്, സജിത്ത്, സന്ധ്യ ബിലോജ്, നിമ്മി ജയമോഹൻ എന്നിവരാണ് നാലുവിഭാഗങ്ങളിലേക്കായി തിരഞ്ഞെടുക്കപ്പെട്ട കൺവിനർമാർ.എസ് എൻ സി എസ് ചെയർമാൻ കൃഷ്ണകുമാർ ഡി, ജനറൽ സെക്രട്ടറി ശ്രീകാന്ത് എം. എസ്, വെൽനസ് ഫോറം മുഖ്യ ഉപദേശകൻ സുരേഷ് കരുണാകരൻ എന്നിവർ ചടങ്ങിന് ആശംസകൾ അറിയിച്ചു സംസാരിച്ചു.
നിമ്മി ജയമോഹൻ അവതാരകയായ പ്രസ്തുത ചടങ്ങിന് വെൽനസ് ഫോറം സെക്രട്ടറി ഓമനക്കുട്ടൻ നന്ദി രേഖപ്പെടുത്തി .

Leave A Comment