ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റി ബഹ്‌റൈൻ ബില്ലവാസുമായി ചേർന്ന് കൊണ്ട് ‘ട്രിബൂട്ട് ടു ബഹ്‌റൈൻ’ എന്ന പരിപാടിയുടെ രണ്ടാം പതിപ്പ് സംഘടിപ്പിച്ചു. ശ്രീ നാരായണ ഗുരുദേവന്റെ നേതൃത്ത്വത്തിൽ ആലുവ അദ്വൈതാശ്രമത്തിൽ വച്ചു നടന്ന സർവ്വമത സമ്മേളനത്തിന്റെ 100-ാം വാർഷികഘോഷ വേളയിൽ ആണ് Tribute to Bahrain – The Confluence of Cultures The Spirit of Humanism എന്ന പരിപാടി നടത്തപ്പെട്ടത്. ഇക്കഴിഞ്ഞ നവംമ്പർ 21-ാം തിയതി സൽമാബാദിലെ ഗൾഫ് എയർ ക്ലബിൽ വച്ചു വൈകിട്ട് 6 മണിക്ക് നടന്ന ആഘോഷ പരിപാടിയിൽ ജനറൽ സെക്രട്ടറി ശ്രീകാന്ത് എം എസ് സ്വാഗതം ആശംസിച്ചു. ചെയർമാൻ കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. കേരള ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി അഡ്വക്കേറ്റ് ജി ആർ അനിൽ മുഖ്യ അതിഥിയായിരുന്ന പരിപാടിയുടെ ഉദ്ഘാടനം ശിവഗിരി മഠം മുൻ ജനറൽ സെക്രട്ടറി ഋതംബരാനനന്ദ സ്വാമികൾ നിർവഹിച്ചു.

മറ്റു അതിഥികളായി കേരള നിയമസഭ എം എൽ എ അഡ്വക്കേറ്റ് ചാണ്ടി ഉമ്മൻ,ഇന്ത്യൻ എംബസി അറ്റാഷേ രമൺ ഗുപ്ത ,ശിവഗിരി ധർമ്മസംഗം ട്രസ്റ്റ് അംഗം സ്വാമി ശിവനാരായണ തീർത്ഥ, സെയിന്റ് മേരിസ് ചർച്ച് വികാരി ഫാദർ ജേക്കബ് തോമസ്, ഫ്രെൻസ് സോഷ്യൽ അസോസിയേഷൻ ജനറൽ സെക്രട്ടറി സെയ്ത് റമദാൻ നദ്‌വി എന്നിവർ പങ്കെടുത്ത് ആശംസ പ്രസംഗങ്ങൾ നടത്തി. ബഹ്റിനോടുള്ള ഐക്യദാർഡ്യം പ്രഖ്യാപിക്കുന്ന പ്രാഫൈൽ വീഡിയോ പ്രദർശനവും നടന്നു. ആഘോഷങ്ങൾക്കു തിളക്കമേകാൻ ഐഡിയ സ്റ്റാർ സിംഗർ ഫേയിം അനുശ്രീയും, സരിഗമപ ഫെയിം അശ്വിനും നേതൃത്വം കൊടുത്ത ഗാനമേളയും അരങ്ങേറി, ആദ്യ സർവ്വമത സമ്മേ ളനത്തിൻ്റെ 100-ാം വാർഷിക പശ്ചാത്തലത്തിൽ നൂറ് അംഗങ്ങൾ പങ്കെടുത്ത ദൈവദശകം ആലാപനവും ബഹ്റിനിലെ കലാകാരൻ മാരും കലാകാരികളും അവതരിപ്പിച്ച ശാസ്ത്രീയ നൃത്തങ്ങൾ എന്നിവയും അരങ്ങേറി. സമൂഹത്തിൽ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തികളെ ചടങ്ങിൽ വച്ചു ആദരിച്ചു. ഗുരു സേവാ അവാർഡ് രാജൻ അമ്പലത്തറയ്ക്കും(ചെയർമാൻ,സേവനം, ദുബായ്), ഗുരു സമക്ഷം അവാർഡ് ജയശങ്കർ വിശ്വനാഥനും(യുനീക്കോ സി ഒ ഒ), എക്സല്ലൻസ് ഇൻ ബിസിനസ് അവാർഡ് ഭാസ്കർ ദേവ്ജിക്കും( ദേവ്ജി ഗ്രൂപ്പ് ചെയർമാൻ ), എക്സലൻസ് ഇൻ ഓർഗനൈസേഷൻ എംപവർമെൻ്റ് ആൻഡ് ലീഡർഷിപ്പ് അവാർഡ് വിഷ്ണു ബാബു പിള്ളയ്ക്കും സമ്മാനിച്ചു. ജനറൽ കോഡിനേറ്ററായ സുരേഷ് കരുണാകരൻ്റെയും, ജനറൽ കൺവീനർ മാരായ സുനീഷ് സുശീലൻ, ഹരീഷ് പൂജാരി എന്നിവരുടെയും നേതൃത്ത്വത്തിൽ സംഘടിപ്പിച്ച ഈ പരിപാടിക്ക് വിവിധങ്ങളായ ഉപവിഭാഗങ്ങൾ പിന്തുണയേകി. ചടങ്ങുകൾക്ക് ബഹ്‌റൈൻ ബില്ലവാസ് ജനറൽ സെക്രട്ടറി കൗശിക് കെ എസ് സുവർണ നന്ദി രേഖപ്പെടുത്തി.

