ഗുദൈബിയ അരുവിപ്പുറം കുടുംബ യൂണിറ്റിന്റെ 2024-2025 പ്രവർത്തന കാലഘട്ടത്തിലേക്കുള്ള ഏരിയാ യൂണിറ്റ് കമ്മിറ്റിയുടെ പ്രവർത്തന ഉദ്ഘാടനം വെള്ളിയാഴ്ച 28/03/2025 വൈകിട്ട് 7.30 ന് എസ് എൻ സി എസ് സിൽവർ ജൂബിലി ഹാളിൽ നടന്നു. പ്രമുഖ വ്യവസായിയും ഒലിവ് ഇൻറ്റീരിയർസ് കമ്പനി മാനേജിങ്ങ് ഡയറക്ടറുമായ സുധീർ കുമാർ ഉത്ഘാടനം നിർവഹിച്ച ചടങ്ങിൽ ഏരിയ ആക്ടിങ് സെക്രട്ടറി സന്തോഷ് കുമാർ സ്വാഗതവും, ഏരിയ കൺവീനർ അനൂപ് ഗോപാലകൃഷ്ണൻ അധ്യക്ഷതയും വഹിച്ചു. എസ് എൻ സി എസ് ചെയർമാൻ കൃഷ്ണകുമാർ ഡി, ജനറൽ സെക്രട്ടറി ശ്രീകാന്ത് എം എസ്, ഏരിയ കോർഡിനേറ്റർ സുനീഷ് സുശീലൻ, രക്ഷാധികാരി ദിലീപ് കുമാർ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും സെവൻ ആർട്സ് മ്യൂസിക്കൽ ടീം അവതരിപ്പിച്ച കരോക്കേ ഗാനമേളയും ചടങ്ങിനോട് അനുബന്ധിച്ചു നടന്നു. രമ്യ ശ്രീകാന്ത് പരിപാടിയുടെ മുഖ്യ അവതാരക ആയിരുന്നു. എസ് എൻ സി എസ് എഡ്യൂക്കേഷൻ സെക്രട്ടറി ബിജു പി സി നന്ദിയും രേഖപ്പെടുത്തി.