എസ് എൻ സി എസിൽ സർവ്വ മത സമ്മേളനം നടന്നു.

എസ് എൻ സി എസിൽ സർവ്വ മത സമ്മേളനം നടന്നു.


1924 ൽ ആലുവ അദ്വൈതാശ്രമത്തിൽ ശ്രീ നാരായണ ഗുരുദേവൻ്റെ നേതൃത്വത്തിൽ നടന്ന സർവ്വമത സമ്മേളനത്തിന്റെ നൂറാം വാർഷികമാഘോഷിക്കുന്ന ഈ സന്ദർഭത്തിൽ, എസ്എൻസി എസ് എല്ലാ വർഷവും നടത്തി വരാറുള്ള മതസൗഹാർദ സമ്മേളനം കഴിഞ്ഞ വെള്ളിയാഴ്ച (03 ജനു 2025)വൈകിട്ട് 7:30ന് എസ്എൻസിഎസ് സിൽവർ ജൂബിലി ഹാളിൽ വച്ച് നടന്നു.ആക്ടിംഗ് ചെയർമാൻ പ്രകാശ്‌ കെ പി, അധ്യക്ഷതയും വഹിച്ച പ്രസ്തുത സമ്മേളനത്തിൽ ആക്ടിംഗ് ജനറൽ സെക്രട്ടറി ഷൈൻ. സി സ്വാഗതം പറഞ്ഞു ,ബഹ്‌റൈൻ വിചാർ ഭാരതി കോഡിനേറ്റർ ടി. പ്രമോദ് കെ.എം.സി.സി ജനറൽ സെക്രട്ടറി ഷംസുദ്ദീൻ വെള്ളിക്കുളങ്ങര , സെൻ്റ് മേരിസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ വികാരി റവ.ഫാദർ ജേക്കബ് തോമസ് തുടങ്ങിയവർ സംസാരിച്ചു.അജിത പ്രകാശ് ശിവഗിരി തീർത്ഥാടനം വിശകലനം ചെയ്തു സംസാരിച്ചു. ട്രഷറർ കൃഷ്ണകുമാർ വി കെ ചടങ്ങിന് നന്ദിപറഞ്ഞു.
പ്രോഗ്രാമിൽ ഷീന ഷിബു മുഖ്യ അവതാരകയായിരിന്നു.

Leave A Comment