മുഖ്യമന്ത്രിയാകാൻ കോൺഗ്രസിൽ ഏറ്റവും യോഗ്യൻ രമേശ് ചെന്നിത്തലയെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എല്ലാ വിഭാഗങ്ങളെയും കൂട്ടിയോജിപ്പിച്ചു കൊണ്ടുപോകാനാണ് അദ്ദേഹം ശ്രമിക്കുന്നത്. എസ്എൻഡിപിയും രമേശ് ചെന്നിത്തലയും തമ്മിൽ നല്ല പോലുള്ള ബന്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
എൻഎസ്എസുമായി സഹകരിച്ചിട്ട് അദ്ദേഹത്തിന് പ്രത്യേകിച്ച് ഗുണമില്ല. കാരണം താക്കോൽ സ്ഥാനത്ത് ആര് വന്നിട്ടും കാര്യമില്ല .11 വർഷത്തെ ഇടവേളക്ക് ശേഷമാണ് രമേശ് ചെന്നിത്തലക്ക് എൻഎസ്എസ് ആസ്ഥാനത്ത് നടക്കുന്ന മന്നം ജയന്തി ആഘോഷ പരിപാടിയിലേക്ക് ക്ഷണം ലഭിച്ചതിന് പിന്നാലെ വി ഡി സതീശനും മാരാമൺ കൺവൻഷനിൽ പ്രസംഗിക്കാൻ ക്ഷണം ലഭിച്ചു .കോൺഗ്രസ് നഷ്ടപ്പെട്ട സാമുദായിക പിന്തുണ തിരിച്ച് പിടിക്കുന്നതിൻെറ സൂചനയായാണ് രണ്ട് ക്ഷണങ്ങളും വിലയിരുത്തപ്പെടുന്നത്.