ബഹ്റൈനിലെ അറിയപ്പെടുന്ന സംഘടനയായ കുടുംബ സൗഹൃദവേദി കിംഗ്ഡം ഓഫ് ബഹ്റൈന്റെ ഈ വർഷത്തെ ഓണാഘോഷമായ ‘സൗഹൃദോണം 2025’ ന്റെ പോസ്റ്റർ പ്രകാശനം കലവറ ഹാളിൽ വച്ച് സംഘടനയുടെ മുൻ പ്രസിഡന്റും, സ്വാഗതസംഘം കമ്മറ്റി ചെയർമാൻ കൂടി ആയ ഗണേഷ് കുമാറിന് സെക്രട്ടറി ബോബി പുളിമൂട്ടിൽ പോസ്റ്റർ നൽകി പ്രകാശന കർമ്മം നിർവ്വഹിച്ചു, രക്ഷാധികാരി അജിത് കണ്ണൂർ, ട്രഷറർ മണിക്കുട്ടൻ ജി, ജനറൽ കൺവീനർമാരായ അൻവർ നിലമ്പൂർ, ജയേഷ് താന്നിക്കൽ, ലേഡീസ് വിംഗ് പ്രസിഡന്റ് കാത്തു സച്ചിൻദേവ്, ചാരിറ്റി കൺവീനർ സയിദ് ഹനിഫ്, മെമ്പർഷിപ് സെക്രട്ടറി അജിത് ഷാൻ, അഡ്വൈസറി ബോർഡ് മെമ്പർമാരായ സിബി കൈതാരത്, ഗോപാലൻ വി സി എന്നിവരോടൊപ്പം ബഹ്‌റൈനിലെ സാമൂഹിക പ്രവർത്തകറായ രെത്ന കുമാർ,സുനിൽ ബാബു,തോമസ് ഫിലിപ്പ്, ലിജോ ഫ്രാൻസിസ്, സൂരജ് കെ കെ, ബെവിൻ സുഗതൻ, ശ്രീജേഷ് വടോത്ത്, ഷക്കീല മുഹമ്മദ്, ദേവി ദിവ്യ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
സെപ്റ്റംബർ 26ന് ബിഎംസി ഹാളിൽ രാവിലെ 10 മുതൽ നടക്കുന്ന ഓണാഘോഷത്തിൽ വിവിധയിനം കലാപരിപാടികളും വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കുമെന്ന് സംഘടന ഭാരവാഹികൾ അറിയിച്ചു.വിശദവിവരങ്ങൾക്ക് 34367281, 38899576,38424533

