ചാമ്പ്യൻസ് ട്രോഫി തോൽവിക്ക് പിന്നാലെ ഏകദിനത്തിൽ നിന്ന് വിരമിച്ച് സ്റ്റീവ് സ്മിത്ത്

  • Home-FINAL
  • Business & Strategy
  • ചാമ്പ്യൻസ് ട്രോഫി തോൽവിക്ക് പിന്നാലെ ഏകദിനത്തിൽ നിന്ന് വിരമിച്ച് സ്റ്റീവ് സ്മിത്ത്

ചാമ്പ്യൻസ് ട്രോഫി തോൽവിക്ക് പിന്നാലെ ഏകദിനത്തിൽ നിന്ന് വിരമിച്ച് സ്റ്റീവ് സ്മിത്ത്


ചാമ്പ്യൻസ് ട്രോഫി സെമിയിൽ ഇന്ത്യയോട് പരാജയപ്പെട്ടതിന് പിന്നാലെ ഓസീസ് നായകൻ സ്‌റ്റീവൻ സ്മിത്ത് ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. സെമിയിൽ ഓസ്ട്രേലിയയുടെ ടോപ് സ്കോറർ (96 പന്തിൽ 73) സ്മിത്തായിരുന്നു.2010ൽ വെസ്റ്റ് ഇൻഡീസിനെതിരെ ഓൾറൗണ്ടറായി അരങ്ങേറ്റം കുറിച്ച സ്മിത്ത് 170 ഏകദിനങ്ങൾ കളിച്ചു. 43.28 ശരാശരിയിൽ 5800 റൺസ് നേടി. 12 സെഞ്ചുറികളും 35 അർദ്ധ സെഞ്ചുറികളും നേടിയ താരം 28 വിക്കറ്റുകളും സ്വന്തമാക്കി. ഓസ്ട്രേലിയ ലോകകപ്പ് ജോതാക്കളായ 2015, 2023 വർഷങ്ങളിലെ ടീമിൽ അം​ഗമായിരുന്നു.2027 ലെ ലോകകപ്പിനായി തയ്യാറെടുക്കാൻ ആളുകൾക്ക് ഇപ്പോൾ ഒരു മികച്ച അവസരമാണ്, അതിനാൽ വഴിമാറാൻ ഇതാണ് ശരിയായ സമയമെന്ന് തോന്നുന്നു. ടെസ്റ്റ് ക്രിക്കറ്റ് ഇപ്പോഴും ഒരു മുൻ‌ഗണനയാണ്, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനും, ശൈത്യകാലത്ത് വെസ്റ്റ് ഇൻഡീസിനും, തുടർന്ന് സ്വന്തം നാട്ടിൽ ഇംഗ്ലണ്ടിനുമെതിരെയും ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ആ വേദിയിൽ എനിക്ക് ഇനിയും ഒരുപാട് സംഭാവനകൾ നൽകാനുണ്ടെന്ന് എനിക്ക് തോന്നുന്നുവെന്നും സ്മിത്ത് കൂട്ടിച്ചേർത്തു.

Leave A Comment