ജിസിസി യിൽ നിന്നുള്ള ആദ്യ അന്തോളജി സിനിമ ഷെൽട്ടർ’ ഏപ്രിൽ 10 ന് തിയേറ്ററുകളിൽ : ബി എം സി യുടെ ബാനറിൽ എഡത്തോടി ഫിലിംസ് ആണ് സിനിമ തിയേറ്ററിൽ എത്തിക്കുന്നത്.ബഹ്റൈൻ ഇന്ത്യ സാംസ്കാരിക സമന്വയത്തിലൂന്നിയ ആദ്യ സിനിമ എന്ന പ്രത്യേകതയോടെ ബഹ്റൈനിൽ നിന്നുള്ള നൂറിൽ പരം കലാകാരന്മാർ ചേർന്നൊരുക്കുന്ന ഒരു ആന്തോളജി സിനിമ ഷെൽട്ടർ ഏപ്രിൽ 10 ന് തിയറ്റുകളിൽ എത്തും . ബി എം സി യുടെ ബാനറിൽ എഡത്തോടി ഫിലിംസ് ആണ് സിനിമ തിയേറ്ററിൽ എത്തിക്കുന്നത്.
ബഹ്റൈൻ മീഡിയ സിറ്റി സ്ഥാപിതമായതിനു ശേഷം,ബിഎംസി ഫിലിം സൊസൈറ്റിയുടെ കീഴിൽ നിർമ്മിക്കപ്പെടുന്ന രണ്ടാമത്തെ സിനിമയായ ഷെൽട്ടർ പൂർണ്ണമായും പൂർണമായും ബഹ്റൈനിൽ ചിത്രീകരിച്ച ഈ സിനിമ ഏപ്രിൽ 10 മുതൽ Dana Mall ൽ ഉള്ള Epix Cinemas ൽ ആണ് പ്രദർശനത്തിന് ഒരുങ്ങുന്നത്.ബഹ്റൈനിൽ നിന്ന് മാത്രമല്ല മൊത്തം ജിസിസി യിൽ നിന്ന് തന്നെയുള്ള ആദ്യത്തെ മലയാളം അന്തോളജി സംരഭം എന്ന ബഹുമതി കൂടി ഷെൽറ്ററിന് സ്വന്തം . 4 ചെറു സിനിമകൾ ചേർന്ന ഷെൽറ്ററിൽ പ്രവാസ ലോകത്തെ മലയാളി കലാകാരന്മാരോടൊപ്പം പ്രശസ്തരായ ബഹ്റൈനി കലാകാരന്മാരും രാജസ്ഥാനി കലാകാരന്മാരും വേഷമിടുന്നു. ഇതിൽ 3 സിനിമകളുടെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നതും Stalemate എന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നതും പ്രശസ്ത സിനിമ നടിയും എഴുത്തുകാരിയുമായ ജയാ മേനോൻ ആണ്. Jaya Menon, Prakash Vatakara, Mahasum Shah, Steeva Anil, Akshaya Balagopal, Abhiruchi Jain, Ammar Zainal കൂടാതെ 50-ാം ഓളം കലാകാരൻമാരും അഭിനയിക്കുന്നു .അറിയപ്പെടുന്ന നടനും സംവിധായകനുമായ പ്രകാശ് വടകര സംവിധാനം നിർവ്വഹിച്ചിരിക്കുന്ന Faces in Phases എന്ന സിനിമയിൽNeethu Janardhanan, Kathu Sachindev, Rahul Soni, Sreejith Farouk തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. PRASHOBH MENON സംവിധാനം ചെയ്യുന്ന ലോക് ഡ് എന്ന സിനിമയിൽ KELVIN PERALINKAN, ANEESH NIRMALAN, CLAUDY JOSHY, ROGY JOSEPH എന്നിവരും സൗരവ് രാകേഷ് ഒരുക്കിയിരിക്കുന്ന ദി ലോസ്റ്റ് ലാംബ് എന്ന സിനിമയിൽ ശിവ സൂര്യ ശ്രീകുമാർ, ഫഹദ് യാസർ , പ്രിയവംദ ഷാജു തുടങ്ങിയവർ വേഷമിടുന്നു .