ബഹ്റൈൻ ഇന്ത്യൻ സ്‌കൂള്‍ അധ്യാപിക നിര്യാതയായി

  • Home-FINAL
  • Business & Strategy
  • ബഹ്റൈൻ ഇന്ത്യൻ സ്‌കൂള്‍ അധ്യാപിക നിര്യാതയായി

ബഹ്റൈൻ ഇന്ത്യൻ സ്‌കൂള്‍ അധ്യാപിക നിര്യാതയായി


ഇന്ത്യൻ സ്‌കൂള്‍ അധ്യാപിക ശ്വേത ഷാജി (47) നിര്യാതയായി. ശനിയാഴ്ച രാവിലെ ഗോവയില്‍ വെച്ചായിരുന്നു അന്ത്യം.കോഴിക്കോട് സ്വദേശിനിയാണ്. അർബുദ രോഗബാധിതയായതിനെത്തുടർന്ന് ചികിത്സക്കായി നാട്ടിലേക്ക് പോയതായിരുന്നു. ഇന്ത്യൻ സ്‌കൂളില്‍ പ്ലസ്ടു കോമേഴ്‌സ് അധ്യാപികയായിരുന്നു (പി.ജി.ടി). 2010ലാണ് ഇന്ത്യൻ സ്‌കൂളില്‍ ജോലിയില്‍ പ്രവേശിച്ചത്. ഭർത്താവ്: കോട്ടച്ചേരി ഷാജി കരുണാകരൻ (എൻജിനീയറിങ് കണ്‍സള്‍ട്ടന്റ് എം.എസ്.സി.ഇ.ബി.) മകള്‍: ആകാൻക്ഷ ഷാജി (ഇന്ത്യൻ സ്‌കൂളില്‍ 12-ാം ക്ലാസ് വിദ്യാർഥി). മറ്റൊരു മകള്‍ നാട്ടിലാണ്. നിര്യാണത്തില്‍ ഇന്ത്യൻ സ്കൂള്‍ ബഹ്റൈൻ ചെയർമാൻ അഡ്വ.ബിനു മണ്ണില്‍ വറുഗീസ്, സെക്രട്ടറി വി.രാജപാണ്ഡ്യൻ, ഇ.സി അംഗങ്ങള്‍, പ്രിൻസിപ്പല്‍ വി.ആർ.പളനിസ്വാമി എന്നിവർ അനുശോചനം രേഖപ്പെടുത്തി.

Leave A Comment