സാന്ത്വനം ഷാർജയുടെ ഈ വർഷത്തെ ഓണാഘോഷ പരിപാടിയായ സാന്ത്വന പൊന്നോണം 2025 അജ്മാനിൽ നടന്നു

  • Home-FINAL
  • Business & Strategy
  • സാന്ത്വനം ഷാർജയുടെ ഈ വർഷത്തെ ഓണാഘോഷ പരിപാടിയായ സാന്ത്വന പൊന്നോണം 2025 അജ്മാനിൽ നടന്നു

സാന്ത്വനം ഷാർജയുടെ ഈ വർഷത്തെ ഓണാഘോഷ പരിപാടിയായ സാന്ത്വന പൊന്നോണം 2025 അജ്മാനിൽ നടന്നു


സാന്ത്വനം ഷാർജയുടെ ഈ വർഷത്തെ ഓണാഘോഷ പരിപാടിയായ സാന്ത്വന പൊന്നോണം 2025 അജ്മാനിൽ നടന്നു.രാവിലെ 10മണിക്ക് ഘോഷയാത്ര യോടെ ആരംഭിച്ച ഓണാഘോഷ പരിപാടി Ex-MLA എം സ്വരാജ് ഉദ്ഘാടനം ചെയ്തു. പ്രസ്തുത പരിപാടിയിൽ ഓണം ജനറൽ കൺവീനർ അനിൽ മാത്യു സ്വാഗതം ആശംസിച്ചു. സാന്ത്വനം ഷാർജയുടെ പ്രസിഡണ്ട് പി കെ റെജി, ഇന്ത്യൻ അസോസിയേഷൻ ട്രഷറർ ഷാജി ജോൺ, ഇന്ത്യൻ അസോസിയേഷൻ സെക്രട്ടറി പ്രകാശ്, സാന്ത്വനം ഷാർജ സെക്രട്ടറി മാത്യു വർഗീസ്, സാന്ത്വനം ദുബായ് ചെയർമാൻ അജിത് കുര്യൻ, സാന്ത്വനം ഷാർജ ജോയിൻ ട്രഷറർ മാത്യു ടി ഐ ഓണാശംസകൾ നേർന്നു. പൊതുസമ്മേളനത്തിൽ പങ്കെടുത്ത എല്ലാവർക്കും ഓണാഘോഷ കമ്മിറ്റിക്കും ഓണാഘോഷ പ്രോഗ്രാം കൺവീനർ ജയൻ ജോയ് നന്ദി രേഖപ്പെടുത്തി. തുടർന്ന് സ്വാന്തനം അംഗങ്ങളുടെ കലാപരിപാടികളും ഒലിവ് നാട്ടുകൂട്ടം അവതരിപ്പിച്ച ശിങ്കാരിമേളം, നാടൻപാട്ട് ,ഗാനമേള തുടങ്ങിയവ അരങ്ങേറി. ഓണാഘോഷത്തിന്റെ ഭാഗമായി വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു

Leave A Comment