സ്വാതന്ത്ര്യത്തിന്റെ 79 ആം വാർഷികം ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളി അങ്കണത്തിൽ സമുചിതമായി ആഘോഷിച്ചു . വി. കുർബാനയ്ക്ക് ശേഷം നടന്ന ആഘോഷ പരിപാടിയിൽ ഇടവക വികാരി വെരി റവ. ഫാ. സ്ലീബാ പോൾ കോറെപ്പിസ്ക്കോപ്പ വട്ടാവേലിൽ ദേശീയ പതാക ഉയർത്തി. സ്വാതന്ത്ര്യ നേടിയെടുക്കുന്നതിന് നേതൃത്വം നൽകിയ സ്വാതന്ത്ര്യ സമര സേനാനികളെ അനുസ്മരിച്ചു. മാനേജിംഗ് കമ്മറ്റി ഭാരവാഹികളായ ബെന്നി പി. മാത്യു ( വൈസ് പ്രസിഡന്റ് ) മനോഷ് കോര (സെക്രട്ടറി ) സാബു പൗലോസ് (ജോയിന്റ് ട്രഷറർ ) എൽദോ വി. കെ. (ജോയിന്റ് സെക്രട്ടറി ) കമ്മറ്റി ഭാരവാഹികളായ ലിജോ കെ. അലക്സ്, ബിജു തേലപ്പള്ളി, ലൗലി ജോസഫ്, ജിനോ സ്കറിയ, ആൻസൺ പി. ഐസക്ക് (എക്സ് ഒഫീഷ്യോ) ഭക്ത സംഘടനാ ഭാരവാഹികൾ, ഇടവക അംഗങ്ങൾ എന്നിവർ ആഘോഷ പരിപാടിയിൽ പങ്കുകൊണ്ടു.

