കൊച്ചിയിലെ തെരുവുനായ ആക്രമണം; മൂന്ന് വയസുകാരിയുടെ അറ്റുപോയ ചെവി തുന്നിച്ചേർത്തു

  • Home-FINAL
  • Kerala
  • കൊച്ചിയിലെ തെരുവുനായ ആക്രമണം; മൂന്ന് വയസുകാരിയുടെ അറ്റുപോയ ചെവി തുന്നിച്ചേർത്തു

കൊച്ചിയിലെ തെരുവുനായ ആക്രമണം; മൂന്ന് വയസുകാരിയുടെ അറ്റുപോയ ചെവി തുന്നിച്ചേർത്തു


കൊച്ചി: തെരുവുനായ ആക്രമണത്തിനിരയായ മൂന്ന് വയസുകാരിയുടെ ശസ്ത്രക്രിയ പൂർത്തിയായി. വടക്കൻ പറവൂരിൽ ഇന്നലെയായിരുന്നു സംഭവം. നായ കടിച്ചെടുത്ത കുട്ടിയുടെ ചെവി പ്ലാസ്റ്റിക് സർജറിയിലൂടെയാണ് തുന്നിച്ചേർത്തത്. മേക്കാട് വീട്ടിൽ മിറാഷിന്റെ മകൾ നിഹാരികയുടെ ചെവിയാണ് തുന്നിച്ചേർത്തത്. നിലവിൽ കുട്ടി എറണാകുളം സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ശസ്ത്രക്രിയ പൂർണമായും വിജയിച്ചോ എന്ന് രണ്ട് ദിവസത്തിന് ശേഷമേ പറയാൻ സാധിക്കൂവെന്ന് ഡോക്ടർമാർ പറഞ്ഞു.

ഇന്നലെ വൈകിട്ട് വീടിന് സമീപമുള്ള അമ്പലപ്പറമ്പിൽ കളിക്കുമ്പോഴാണ് നിഹാരികയെ തെരുവുനായ അതിക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ചത്. കുട്ടിയുടെ ചെവി നായ കടിച്ചെടുത്തു. ഉടൻതന്നെ കുട്ടിയെ കളമശേരി മെഡിക്കൽ കോളേജിലും അവിടെ നിന്ന് എറണാകുളം സ്പെഷ്യാലിറ്റി ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. കുട്ടിക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ്പ് നൽകി. നായയെ നാട്ടുകാർ ചേർന്ന് തല്ലിക്കൊന്നു. നായയ്ക്ക് പേവിഷബാധ ഏറ്റോയെന്ന് പരിശോധിക്കും.

Leave A Comment